അടുത്തിടെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പറഞ്ഞ ചില കാര്യങ്ങൾ വിവാദമായിരുന്നു. കുട്ടിക്കാലത്ത് പണിക്കാർക്ക് നിലത്ത് കുഴി കുത്തി കഞ്ഞി കൊടുക്കുന്നതിനെ കുറിച്ചായിരുന്നു കൃഷ്ണ കുമാർ പറഞ്ഞത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.
ദിയ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാൻ എന്തെങ്കിലും വലിയ തെറ്റ് ചെയ്തു ഇല്ലെങ്കിൽ വലിയൊരു ദ്രോഹം ചെയ്തു എന്ന് പറഞ്ഞ് ചെയ്യുന്നൊരു വീഡിയോ അല്ലിത്. ഞാനൊരു പബ്ലിക് ഫിഗറാണ്. സോഷ്യൽ മീഡിയ എന്റെ കരിയറിന്റെ തന്നെ ഭാഗമാണ്. എന്റെ ഫോളോവേഴ്സിന് ഒരു എക്സ്പ്ലനേഷൻ ആവശ്യമാണെന്ന് തോന്നുന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്.
ദിയ കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ
ഞാൻ എന്തെങ്കിലും വലിയ തെറ്റ് ചെയ്തു ഇല്ലെങ്കിൽ വലിയൊരു ദ്രോഹം ചെയ്തു എന്ന് പറഞ്ഞ് ചെയ്യുന്നൊരു വീഡിയോ അല്ലിത്. ഞാനൊരു പബ്ലിക് ഫിഗറാണ്. സോഷ്യൽ മീഡിയ എന്റെ കരിയറിന്റെ തന്നെ ഭാഗമാണ്. എന്റെ ഫോളോവേഴ്സിന് ഒരു എക്സ്പ്ലനേഷൻ ആവശ്യമാണെന്ന് തോന്നുന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്.
എന്റെ അച്ഛൻ പറഞ്ഞ കാര്യം എന്താണ് എന്നുള്ളത് വ്യക്തമാക്കണമെന്ന് എനിക്ക് വ്യക്തിപരമായി തോന്നി. ഒരു കാരണവുമില്ലാതെ ഞാനും ടാർഗെറ്റ് ചെയ്യപ്പെടുകയാണ്. എന്നെ ഇഷ്ടപ്പെടാത്തവർ എന്നെ ഇഷ്ടപ്പെടണമെന്നില്ല. കൊച്ചി മാരിയറ്റിൽ നമ്മളൊരു വെഡ്ഡിംഗ് ഫംങ്ഷന് പോയിരുന്നു. മാരിയറ്റിലാണ് ഞങ്ങൾ താമസിച്ചത്. അമ്മ ആദ്യമായിട്ടാണ് ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോകുന്നിടത്ത് പഴഞ്ചോറ് കണ്ടത്. സാധാരണ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഒന്നും ഇങ്ങനത്തെ നാടൻ ടൈപ്പ് ഫുഡ് കണ്ടിട്ടില്ല. എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് പഴഞ്ചോറ്. മലയാളികൾ എല്ലാവർക്കും അതങ്ങനെ തന്നെയാകും. എന്റെ അച്ഛനും അമ്മക്കും എനിക്കും പ്രത്യേകിച്ച്.
അച്ഛൻ വ്ലോഗിൽ പറഞ്ഞത്, പഴഞ്ചോറ് കണ്ടപ്പോൾ തന്നെ പണ്ടത്തെ കാലം ഓർമവന്നു എന്നാണ്. അച്ഛന് ഒരു ഇരുപതോ മുപ്പതോ വയസ് പ്രായമുള്ളപ്പോഴല്ല. ഏഴോ എട്ടോ വയസിലാണ്. വളരെ കുഞ്ഞായിരിക്കുമ്പോഴുള്ള കഥ.
സാധാരണയിൽ സാധാരണക്കാരായ കുടുംബത്തിലുള്ളതാണ് അച്ഛൻ. വലുതായ ശേഷം ആണ് അദ്ദേഹം മീഡിയയിൽ കയറുന്നതും ഇവിടെ വരെ എത്തിയതും. എൺപതുകളിൽ അച്ഛന്റെ വീട്ടിൽ പണിക്ക് വരുന്ന ആൾക്കാരല്ല. അടുത്ത വീട്ടിൽ പണിക്ക് വരുന്നവരാണ്.
അവർ പണിയെടുത്ത് ക്ഷീണിച്ച് നിൽക്കുമ്പോൾ ഭക്ഷണം കൊടുക്കണമെന്ന് അച്ഛന്റെ അമ്മ ആഗ്രഹിച്ചു. മിഡിൽ ക്ലാസ് ഫാമിലിയായ അവർക്ക് പത്ത് അൻപത് പേരുവന്നാൽ എല്ലാവർക്കും ആഹാരം കൊടുക്കാനുള്ള പാത്രങ്ങളും മറ്റും ഉണ്ടാകണമെന്നില്ല. അങ്ങനെ അവർക്ക് ഭക്ഷണം കൊടുക്കണമെന്ന് തോന്നി അച്ഛമ്മ അവർക്ക് എല്ലാവർക്കും പഴഞ്ചോറ് ഉണ്ടാക്കും. നാട്ടുമ്പുറത്ത് പണ്ട് ഭക്ഷണം കഴിക്കുന്നൊരു രീതിയാണ് നിലത്തൊരു കുഴിഎടുത്തിട്ട് അതിൽ ഇല വയ്ക്കും. അതിലാണ് ചോറോ കഞ്ഞിയോ പഴഞ്ചോറോ ഒഴിക്കുന്നത്. എന്റെ അച്ഛൻ അപ്പൂപ്പൻ എല്ലാവരും ആ രീതിയിൽ ഭക്ഷണം കഴിച്ചിട്ടുണ്ട്. അച്ഛന് അത് കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നി. ഇവിടെ സിറ്റിക്കകത്ത് ആരും അങ്ങനെ കഴിക്കുന്നത് കണ്ടിട്ടുമില്ല.
ഏഴ് എട്ട് വയസ് പ്രായമുള്ള പയ്യന് തോന്നിയ ആഗ്രഹമാണ് എന്റെ അച്ഛൻ വീഡിയോയിൽ പറഞ്ഞത്. അല്ലാതെ താഴ്ന്ന ജാതിയിലുള്ള ആൾക്കാർക്ക് നിലത്ത് കുഴികുത്തി ഭക്ഷണം കൊടുത്തു എന്നല്ല അച്ഛൻ പറഞ്ഞത്. എന്റെ കുടുംബത്തിലെ ആരും ഒരു സുഹൃത്തിനെ തെരഞ്ഞെടുക്കുന്നത് പോലും നിങ്ങൾ പൈസയുള്ളവരാണോ എന്ന് ചോദിച്ചിട്ടല്ല. ഇതിനെയാണ് ചിലർ അച്ഛനെതിരെ പ്രശ്നമുണ്ടാക്കാൻ ഉപയോഗിച്ചത്. മിഡിൽ ക്ലാസ് ഫാമിലിയാണ് അച്ഛൻ. അങ്ങനെ ഉള്ളയാൾ പാവപ്പെട്ടവരെ അങ്ങനെ കാണില്ല.
എന്റെ അച്ഛൻ കൊട്ടാരത്തിൽ വളർന്നൊരു തമ്പുരാൻ പയ്യനല്ല. അത് നിങ്ങൾ മനസിലാക്കണം. ഇക്കാര്യത്തിൽ നിയമപരമായി നീങ്ങണമെന്ന് വരെ ചിലർ പറഞ്ഞിരുന്നു. പക്ഷേ, അതിൽ ചിലർ കോളേജിൽ പഠിക്കുന്നവരാണ്. അവരുടെ ഭാവിയെ ബാധിക്കും എന്നതിൽ അതിന് മുതിർന്നില്ല. ഒരാളെക്കുറിച്ച് ഓരോന്ന് പറയുമ്പോൾ അത് ഉള്ളതാണോ എന്ന് ചെക്ക് ചെയ്യണം.