ഡോക്ടർ പി.ആർ കുമാറിൻ്റെ  നിര്യാണം, നഷ്ടമായത് നാടിനെ സ്നേഹിച്ച വ്യക്തിയെ  മന്ത്രി : വി.എൻ വാസവൻ

കോട്ടയം: കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി അയ്മനത്തിന്റെ ജനകീയ ഡോക്ടർ ആയി സേവനമനുഷ്ഠിച്ച ഡോക്ടർ പി.ആർ കുമാറിൻ്റെ വേർപാടിൽ സഹകരണ രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി അനുശോചിച്ചു. ഒരു ഡോക്ടർ എന്നതിലുപരി നാടിൻറെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും അതിനെല്ലാം പരിഹാരം കാണാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒരു മികച്ച പൊതുപ്രവർത്തകനെയാണ് ഡോക്ടറുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് മന്ത്രി  അനുസ്മരിച്ചു. പ്രവർത്തനമാരംഭിച്ച കാലത്ത് തന്നെ മികച്ച അവസരങ്ങൾ ഉണ്ടായിട്ടു കൂടിയും സ്വന്തം നാട്ടിൽ ഒരു ചെറിയ ക്ലിനിക്കുമായി നിന്നുകൊണ്ടാണ് അദ്ദേഹം തന്റെ വൈദ്യശാസ്ത്ര മികവ് നാടിന് സംഭാവന ചെയ്തു എന്നത് ചരിത്രപരമായ കടമ നിർവ്വഹിക്കലായിരുന്നു. തന്റെ അടുക്കൽ എത്തുന്ന രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കാനും തുടർ ചികിത്സയ്ക്ക് കൂടെ നിൽക്കുകയും ചെയ്യുന്ന അത്യപൂർവ്വമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. 

Advertisements

മികച്ച ഒരു വള്ളംകളി പ്രേമി കൂടിയായിരുന്ന ഡോക്ടർ സംഘടിപ്പിച്ചിരുന്ന ജലോത്സവങ്ങൾ അയ്മനം കോട്ടയം മേഖലകളിൽ ഈ കായിക വിനോദം നിലനിർത്തുന്നതിന് മികച്ച പങ്ക്  വഹിച്ചിട്ടുണ്ട്. താഴത്തങ്ങാടി വള്ളംകളിയുടെയും നെഹ്റു ട്രോഫി ജലമേളയിലും ഡോക്ടർ നിത്യ സാന്നിധ്യം ആയിരുന്നു. ലാഭേച്ഛ കൂടാതെ തന്റെ അടുത്തെത്തുന്ന രോഗികളെ ചികിത്സിക്കുകയും അവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിലും ഒരു മടിയും കൂടാതെ പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഡോക്ടറുടേതെന്ന് മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദീർഘനാളായി അദ്ദേഹവുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു.അദ്ദേഹം നേതൃത്വം നൽകിയിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടകനായും സംഘാടകനായും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഡോക്ടറുടെ വിയോഗത്തിൽ ദുഃഖാർത്തരായിരിക്കുന്ന കുടുംബങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.