അർജന്റീനയുടെ തോൽവിയുടെ ആഘാതത്തിൽ നിന്ന ആരാധകർക്ക് ആശ്വാസമായി പോളണ്ട് മെക്സിക്കോ മത്സരത്തിലെ ഗോൾ രഹിത സമനില. ഇരുടീമുകളും ഓരോ പോയിന്റ് പങ്കു വച്ച് പിരിഞ്ഞതോടെ അടുത്ത രണ്ടു കളികളും അർജന്റീനയ്ക്ക് വിജയിക്കേണ്ടത് നിർണ്ണായകമായി. വാറിന്റെ ഭാഗ്യത്തിലൂടെ ലഭിച്ച പെനാലിറ്റിയ്ക്കും ലെവൻഡോസ്കിയ്ക്കും ഇടയിൽ ഗില്ലർമോ ഒച്ചാവോ കാവൽ നിന്നതോടെ ഗോൾ രഹിത സമനിലയിൽ കളി അവസാനിച്ചു.
രണ്ടാം റൗണ്ടിലേയ്ക്കു മുന്നേറാൻ സാധ്യത ഏറെയുള്ള രണ്ട് ടീമുകളായിരുന്നു പോളണ്ടും മെക്സിക്കോയും. ഈ രണ്ടു ഗ്രൂപ്പുകളും സമനിലയിൽ പിരിഞ്ഞതോടെ അർജന്റീനയെ രണ്ട് ഗോളിനു പരാജയപ്പെടുത്തിയ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്തേയ്ക്കു കുതിച്ചു. സമനിലയിലുള്ള ഓരോ പോയിന്റുമായി പോളണ്ടും മെക്സിക്കോയും രണ്ടും മൂന്നും സ്ഥാനത്തു നിൽക്കുന്നു. ഇനയുള്ള രണ്ടു കളികളും വിജയിച്ചാൽ അർജന്റീനയ്ക്ക് രണ്ടാം റൗണ്ട് സ്വപ്നം കാണാനാവുമെന്ന പ്രതീക്ഷയാണ് പോളണ്ടിന്റെയും മെക്സിക്കോയുടെയും സമനില നൽകിയിരിക്കുന്നത്.