ബിഗ് ബോസ് റിയാലിറ്റി ഷോ താരമായ ഡോ. രജിത് കുമാറിനെ തെരുവുനായ കടിച്ചു ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : ബോഗ് ബോസ് റിയാലിറ്റി ഷോ താരമായ ഡോ. രജിത് കുമാറിന് നേരെ തെരുവുനായ ആക്രമണം. രജിത് കുമാര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു സിനിമാ ചിത്രീകരണത്തിന് പത്തനംതിട്ടയില്‍ എത്തിയതായിരുന്നു അദ്ദേഹം. തെരുവുനായ ആക്രമണത്തിൽ മറ്റ് രണ്ട് പേര്‍ക്കും കടിയേറ്റിട്ടുണ്ട്.

ഞാൻ പത്തടനംതിട്ട ടൗണില്‍ 14 ദിവസമായി ഉണ്ട്. രാവിലെ ഏഴ് മണിക്ക് നടക്കാനിറങ്ങാറുണ്ട്. തന്നെ രമ്യാ ധന്യാ തിയറ്ററിനടുത്തുവെച്ചാണ് നായ കടിച്ചത് എന്നും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും രജിത് കുമാര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരുവുനായകള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന് നിയന്ത്രണം വരുത്താൻ അധികാരികള്‍ ശ്രമിക്കണമെന്ന് ഡോ. രജിത്‍ കുമാര്‍ ആവശ്യപ്പെട്ടു. ഒന്നുങ്കില്‍ മറ്റെവിടെങ്കിലും മാറ്റണം. പേയിളകാതിരിക്കാനുള്ള ഇഞ്ചക്ഷൻ വയ്‍ക്കുകയോ ചെയ്യണമെന്നും താരം ആവശ്യപ്പെട്ടു. അനു പുരുഷോത്തിന്റെ സൂപ്പര്‍ ജിമ്മി സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചുവരികയാണ് എന്ന് ഡോ. രജിത് കുമാര്‍.

Hot Topics

Related Articles