കോട്ടയം :ഡോ. വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
ഏക കൺമണിയെ വിട്ടുപിരിയാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടുനിന്നവർക്കും തീരാനൊമ്പരമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാടും മുഴുവൻ, ഡോ. വന്ദനക്ക് യാത്രാമൊഴി നൽകി.
ഇന്നലെ രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയായ സന്ദീപ് ഡോക്ടർ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. തുടർന്ന് ഒരു നാടാകെ അന്ത്യാഞ്ജലി അർപ്പിച്ച് എത്തിയിരുന്നു.
ഉച്ചക്ക് ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.
കൊല്ലത്ത് ഡോ വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് മൃതദേഹം വീട്ടിലെക്ക് കൊണ്ടുവന്നത്.
വന്ദനക്ക് കേന്ദ്ര മന്ത്രി വി.മുരളീധരൻ, എം പിമാർ, സ്പീക്കർ എ.ഷംസീർ, മന്ത്രിമാരായ വി.എൻ വാസവൻ, വീണാ ജോർജ്ജ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൽ.എമാർ, മത, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, വിവിധയിടങ്ങളിൽ നിന്നെത്തിയ ഡോക്ടർമാർ തുടങ്ങിയവരും ആദരാജ്ഞലി അർപ്പിച്ചു.
വന്ദനയുടെ മുത്തശ്ശനെയും, മുത്തശ്ശിയെയും സംസ്കരിച്ചതിനോട് ചേർന്നാണ് വന്ദനക്കും ചിതയൊരുക്കിയത്.
വന്ദനയുടെ അമ്മയുടെ സഹോദരൻ വിനോദിൻ്റെ മകൻ നിവേദാണ് ചിതക്ക് തീകൊളുത്തിയത്.