ദഹന പ്രശ്നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. കുടലിന്‍റെ ആരോഗ്യത്തിന് ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ദഹനക്കേടിനെ തടയാനും ദഹനം എളുപ്പമാക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം…
ഒന്ന്…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൈനാപ്പിള്‍- ജിഞ്ചര്‍ ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്…
പപ്പായ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനക്കേടിനെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്…
കിവി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ കിവി ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
നാല്…
ആപ്പിള്‍- ചിയ സീഡ് സ്മൂത്തി ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ അടങ്ങിയ ചിയ വിത്തുകളും ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.
അഞ്ച്…
വാഴപ്പഴം-ബദാം സ്മൂത്തി ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് പഴം. ഇവ മലബന്ധം തടയാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.