മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്ത് തിരക്കില്‍; ചെങ്ങളത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് പരീക്ഷാര്‍ത്ഥികള്‍; പരീക്ഷാര്‍ത്ഥികളെ എട്ട് വരപ്പിച്ച് എംവിഐമാര്‍

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്ത് തിരക്കിലായതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി പരീക്ഷാര്‍ത്ഥികള്‍ത്ത് കാത്ത് നില്‍ക്കേണ്ടി വന്നത് മണിക്കൂറുകളോളം. കോട്ടയം നഗരത്തില്‍ നടന്ന മോട്ടോര്‍വാഹന വകുപ്പ് അദാലത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായ പരീക്ഷാര്‍ത്ഥികള്‍ ഇതിന് ശേഷവും അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയാവുകയായിരുന്നു. മണിക്കൂറുകളോളമായി കാത്ത് നിന്ന് മടുത്ത സ്ത്രീകള്‍ അടക്കമുള്ള പരീക്ഷാര്‍ത്ഥികള്‍ ചെങ്ങളത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisements

കോട്ടയം നഗരത്തിലെ കെപിഎസ് മേനോന്‍ ഹാളില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഗതാഗതമന്ത്രി ആന്റണി രാജു പങ്കെടുത്ത അദാലത്ത് ആരംഭിച്ചത്. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പ് കൂട്ടുന്നതിനായി ലൈസന്‍സ് ടെസ്റ്റിനെത്തിയ പരീക്ഷാര്‍ത്ഥികളോട് കെപിഎസ് മേനോന്‍ഹാളിലെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചടങ്ങില്‍ പങ്കെടുത്ത് കയ്യടിച്ച ശേഷം മടങ്ങാനൊരുങ്ങിയ പരീക്ഷാര്‍ത്ഥികളോട് ചെങ്ങളത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് പോകാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന്, സ്ത്രീകളടക്കം 150ഓളം വരുന്ന സംഘം ചെങ്ങളത്തെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടെസ്റ്റിനായെത്തി. ഇവിടെ എത്തിയ പരീക്ഷാര്‍ത്ഥികള്‍ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും ഉച്ചയ്ക്ക് രണ്ടര കഴിഞ്ഞിട്ടും മോട്ടോര്‍ വെഹിക്കിളിലെ ഒരു ഉദ്യോഗസ്ഥന്‍ പോലും ഇവിടെ എത്താന്‍ തയ്യാറായില്ല. ഭക്ഷണമോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലത്ത് ഉദ്യോഗാര്‍ത്ഥികളെ എത്തിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥയാണ് കാട്ടിയത്. അദാലത്ത് നടക്കുന്ന ദിവസം ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടെന്ന് അറിയിച്ചതിലൂടെ വന്‍വീഴ്ചയാണ് വകുപ്പ് അധികൃതര്‍ കാട്ടിയിരിക്കുന്നത്.

Hot Topics

Related Articles