മണിമലയാര്‍ വറ്റിവരളുന്നു; മല്ലപ്പള്ളി, കല്ലൂപ്പാറ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയേറുന്നു; മലയോര മേഖലകളില്‍ പൈപ്പ് ലൈനില്‍ വെള്ളമെത്തുന്നത് ആഴ്ചയില്‍ ഒരു തവണ മാത്രം

മല്ലപ്പള്ളി : ഈ വര്‍ഷം രണ്ടു തവണ കരകവിഞ്ഞൊഴുകിയ മണിമലയാര്‍ ഒരാഴ്ചത്തെ ചൂടില്‍ വറ്റിവരണ്ടു തുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ കുടിവെളള ക്ഷാമം അതിരു ക്ഷമാകാന്‍ സാധ്യതയേറി. സമൃദ്ധമായി ഒഴുകിയ ആറ്റില്‍ പലയിടങ്ങളിലും മണല്‍ പുറ്റ് രൂപപ്പെട്ടു തുടങ്ങി. കോട്ടാങ്ങല്‍ ക ടൂര്‍ക്കടവില്‍ ആറ്റിലെ ജലനിരപ്പ് താഴ്ന്ന് മണല്‍ തെളിഞ്ഞതോടെ വശങ്ങളില്‍ കൂടി മാത്ര o വെള്ളം ഒഴുകുന്ന കാഴ്ചയാണ്. പലയിടങ്ങളിലും മണല്‍ വാരി രൂപപ്പെട്ട കയങ്ങളില്‍ മാത്രം വെള്ളം കെട്ടികിടക്കുന്നത്. നീരൊഴുക്ക് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

Advertisements

വേനല്‍ കടുത്താല്‍ കോട്ടാങ്ങല്‍ , മല്ലപ്പള്ളി ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകളിലെ കുടിവെളള പദ്ധതിയിലേക്കുള്ള പമ്പിങ്ങിനെ ബാധിക്കും. കുടിവെള്ള പദ്ധതികളുടെ കണറുകള്‍ ആറ്റിലും തിരങ്ങളിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തെ വെള്ളവും കുറഞ്ഞു തുടങ്ങി. മൂന്നടിയോളം മാത്രമാണ് വെള്ളം ഇപ്പോ ള്‍ ഉള്ളത്. മലയോര മേഖലകളില്‍ ആഴ്ചയില്‍ ഒരു തവണ മാത്രമാണ് ഇപ്പോള്‍ പൈപ്പുലൈനില്‍ കൂടി വെള്ളമെത്തുന്നത്. വേനല്‍ ചൂട് കടുക്കുന്നതോടെ കുടിവെള്ളത്തിനായുള്ള പരക്കം തുടങ്ങി. കുടിവെള്ളം പലസ്ഥലങ്ങളില്‍ വാഹനങ്ങളില്‍ എത്തിക്കുകയാണിപ്പോള്‍.

Hot Topics

Related Articles