മെത്താംഫിറ്റമിന്‍, ഹാഷിഷ് ഓയില്‍ എന്നിവയുമായി കാസര്‍കോഡ് സ്വദേശി വയനാട്ടില്‍ അറസ്റ്റില്‍

മാരക മയക്കുമരുന്നുകളുമായി കാസര്‍കോഡ് സ്വദേശി വയനാട് മുത്തങ്ങയില്‍ എക്‌സൈസിന്റെ പിടിയിലായി. കാസര്‍ഗോഡ് താലൂക്കില്‍ അജാനൂര്‍ വില്ലേജില്‍ ഇട്ടുമ്മല്‍ കൊളവയല്‍ സി.എച്ച് വീട്ടില്‍ അല്‍ത്താഫാ (26)ണ്
ഇന്ന് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍വെച്ച് നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്.

Advertisements

ഇയാളില്‍ നിന്ന് 600 മില്ലിഗ്രാം മെത്താം ഫിറ്റമിന്‍, 2 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടി. കര്‍ണാടകയില്‍ നിന്നു വരുകയായിരുന്നു പ്രതി. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഫീക് ടിഎച്ച്, പ്രിവന്റീവ് ഓഫീസറായ രാജേഷ് എം., സുനില്‍കുമാര്‍ എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില്‍. എ, ഷാഫി ഒ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജമോള്‍, ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.