വൈക്കം: തലയാഴം തോട്ടകം ഭാഗത്ത് മണ്ണമ്പളളില് വിട്ടില്‍ ഹരിക്കുട്ടന് മകന് ഹരിഷ് (34)എന്നയാളെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ഇയാള്‍ കഴിഞ്ഞ കുറെ വർഷങ്ങളായി വൈക്കം,കടുത്തുരുത്തി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് വിൽപ്പന, അടിപിടി , തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.