മദ്യപാന സ്ഥലത്തെ തർക്കം സമാപിച്ചത് ബിയർബോട്ടിൽ കുത്തി; തിരുവനന്തപുരത്ത് ബിയർ ബോട്ടിൽ കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ മദ്യപാനത്തിനിടയിലെ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ്(40) മരിച്ചത്.
ഇന്ന് വൈകീട്ട് സംഘമായി മദ്യപിക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ഇതിനിടയിൽ ഓട്ടോ ഡ്രൈവറായ രഞ്ജിത്തിന് ബിയർ ബോട്ടിലിന്റെ ചീള് കൊണ്ട് കഴുത്തിൽ കുത്തേറ്റതായാണ് വിവരം. രഞ്ജിത്തിനൊപ്പം മദ്യപിക്കുകയായിരുന്ന റിജു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് വൈകുന്നരം രഞ്ജിത്തിന്റെ വീടിന്റെ സമീപത്തുണ്ടായിരുന്ന വിവാഹ സത്കാരത്തിന് ശേഷം നാലംഗ സംഘം മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിനിടയിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് രഞ്ജിത്തിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പ്രാഥമിക വിവരം. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ വിപിൻ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles