കൊച്ചി: മലയാളത്തിലെ അടക്കം പല നടിമാരും തങ്ങൾക്ക് ആരാധകരിൽ നിന്നുണ്ടായ മോശം അനുഭവം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് മലയാളി സൂപ്പർ താരം ദുൽഖർ സൽമാൻ ആരാധികയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫോട്ടോ എടുക്കുന്നതിനിടെ തന്റെ പിൻഭാഗത്ത് അപ്രതീക്ഷിതമായി കടന്നു പിടിച്ച പ്രായമേറിയ ആരാധികയുടെ കാര്യമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലുടെ ദുൽഖർ സൽമാൻ തുറന്ന് പറഞ്ഞത്.
ഒരു പൊതുവേദിയിൽ ഞാൻ നിൽക്കുന്നതിനിടെയാണ് ഇവർ ചിത്രം എടുക്കാൻ എന്റെ അടുത്ത് എത്തിയത്. തുടർന്ന്, സെൽഫി എടുക്കുന്നതിനിടെ എന്നോട് ചേർന്നു നിന്നു. തുടർന്ന്, എന്റെ പിൻഭാഗത്തേയ്ക്ക് ഇവർ കൈ കൊണ്ടു വന്ന് കടന്നു പിടിക്കുകയായിരുന്നു. ഇവർ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് ആ സമയത്ത് മനസിലായില്ല. തുടർന്ന് ഞാൻ ഞെട്ടിപ്പോകുകയും ചെയ്തു. ചിത്രം പകർത്തുന്നതിനാൽ ഞാൻ ചിരിച്ചു കൊണ്ടു തന്നെയാണ് ഇതിനെ നേരിട്ടതെന്നും ദുൽഖർ സൽമാൻ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവർ അബദ്ധത്തിലാണ് കൈ മുട്ടിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ, ഇടയ്ക്ക് ഇവർ പിൻഭാഗത്ത് കൈ കൊണ്ട് അമർത്തിയപ്പോഴാണ് മനപൂർവമാണ് ഇത് ചെയ്യുന്നത് എന്നു മനസിലായത്. എനിക്ക് ഇത് വേദനയാകുകയും ചെയ്തതായും ദുർഖർ പറയുന്നു. ഇത്തരത്തിൽ എന്നെ കെട്ടിപ്പിടിക്കുകയും, അമർത്തി ചുംബിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു.