നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) ലോഞ്ചിൽ അതിഥികളായി മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാനും ഭാര്യ അമാലും. കറുപ്പും വെള്ളയും നിറത്തിലുള്ള സ്യൂട്ടാണ് ദുൽഖർ ധരിച്ചത്. കറുത്ത ഗൗണിൽ അമാലും തിളങ്ങി.
രണ്ട് ദിവസമായി നീണ്ടു നിന്ന പരിപാടിയിൽ ഇന്ത്യൻ സിനിമയിൽ നിന്നും ഹോളിവുഡിൽ നിന്നും നിരവധി താരങ്ങളാണ് അതിഥികളായി എത്തിയത്. തെന്നിന്ത്യൻ സിനിമയിൽ നിന്ന് രശ്മിക മന്ദാന, തമന്ന, ഹൻസിക തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിയങ്ക ചോപ്രയ്ക്കൊപ്പം നിക്ക് ജോനാസും ഹോളിവുഡ് താരങ്ങളായ സെന്‍ഡേയ, ടോം ഹോലന്‍ഡ് തുടങ്ങിയ നിരവധി താരങ്ങളും ചടങ്ങിൽ എത്തിച്ചേർന്നു.
മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് എൻഎംഎസിസി . ദൃശ്യകലകളിലൂടെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെയും യാത്ര പ്രദർശിപ്പിക്കുന്നതിന് വേണ്ടിയാണ് എൻഎംഎസിസി സ്ഥാപിതമായത്.
2000 ഇരിപ്പിടങ്ങളുള്ള ഗ്രാൻഡ് തിയേറ്റർ, നാല് നിലകളുള്ള ഒരു ആർട്ട് ഹൗസ്, ഒരു പവലിയൻ, ആർട്ട് ഷോകൾക്കും എക്സിബിഷനുകൾക്കുമായി 52,627 ചതുരശ്ര അടി വിസ്തീർണമുള്ള മ്യൂസിയം പോലെയുള്ള കൺവേർട്ടിബിൾ ഏരിയ, ഒരു സ്റ്റുഡിയോ തിയേറ്റർ എന്നിവയടങ്ങുന്ന ഗംഭീര ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്നതാണ് എൻഎംഎസിസി.