കോട്ടയം കൊപ്രത്ത് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് മലയാളികളുടെ പ്രിയപ്പെട്ട രണ്ട് കൊമ്പന്മാരെത്തുന്നു…! പാമ്പാടി രാജൻ തിടമ്പേറ്റുമ്പോൾ സൂപ്പർ താരം സുരേഷ് ഗോപി ഭദ്രദീപം പ്രകാശിപ്പിക്കും

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മലയാളികളുടെ രണ്ടു പ്രിയപ്പെട്ട കൊമ്പന്മാർ എത്തുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പേറ്റാൻ ഗജരാജൻ പാമ്പാടി രാജൻ എത്തുമ്പോൾ, ഉത്സവത്തിന് ഭദ്രദീപം തെളിയ്ക്കാൻ എത്തുന്നത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പർ താരം സുരേഷ് ഗോപിയാണ്. ഏപ്രിൽ 21 ന് നടക്കുന്ന പള്ളിവേട്ടയ്ക്കും, 22 ന് നടക്കുന്ന ആറാട്ടിനും കൊപ്രത്ത് ശ്രീദുർഗാ ഭഗവതിയുടെ തിടമ്പേറ്റാൻ ഗജരാജ പ്രജാപതി പാമ്പാടി രാജനാണ് എത്തുന്നത്. ഏപ്രിൽ 21 വെള്ളിയാഴ്ച നടക്കുന്ന ദേശവിളക്കിന് സൂപ്പർ താരം സുരേഷ് ഗോപി ഭദ്രദീപ പ്രകാശനം നടത്തും.

Hot Topics

Related Articles