തിരുവനന്തപുരം: മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിൽ കൂടി മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുകയും ശേഷം ഗായികയായും നടിയായും ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത താരമായി മംമ്ത മോഹൻദാസ് മാറി . വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ്. അർബുദം എന്ന വ്യാധി പിടിപെട്ട മംമ്ത അതിനെ വളരെ ശക്തമായി പോരാടി വിജയിച്ച ആളുകൂടിയാണ്. . 2011 ലാണ് മമ്ത വിവാഹം കഴിച്ചത്, തന്റെ വളരെ അടുത്ത സുഹൃത്തുകൂടിയായ പ്രജിത് പദ്മനാഫനെയാണ്.
പക്ഷെ ആ ബന്ധത്തിന് അതികം ആയുസ് ഉണ്ടായിരുന്നില്ല. കഷ്ടിച്ച് ഒരു വർഷം തികയാൻ കാത്ത് നിൽക്കാതെ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു, വിവാഹത്തിന് ശേഷം തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുകയും, പ്രജിത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടാകുകയും ആയ കാരണത്താൽ ഞങ്ങളുടെ വിവാഹ മോചനത്തിന് ഞാനും ഒരു കാരനാക്കാരിയായിരുന്നില്ല എന്ന് മംമ്ത ആവർത്തിച്ച് പറഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെ അർബുദത്തിന്റെ പോരാട്ടത്തിനിടക്ക് തനിക്ക് ഉണ്ടായ ഒരു ദുരനുഭവം കൂടി തുറന്ന് പറയുകയാണ് മംമ്ത. തന്റെ 24 മത്തെ വയസിലാണ് തനിക്ക് അർബുദം പിടിപെട്ടത്. അതിന്റെ ചികിത്സക്കിടയിലാണ് ആ മോശം അനുഭവം തനിക്ക് ഉണ്ടാകുന്നത് എന്നാണ് മംമ്ത പറഞ്ഞത്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു ട്രീറ്റ്‌മെന്റ്. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി തന്നെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു. അവിടെ ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും. തുട ഭാഗത്തെ വ സ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ പൂര്‍ണ നഗ്‌നയാക്കിയാണ് ഓപ്പറേഷൻ തിയറ്ററിൽ കിടത്തിയത്.
പക്ഷെ അവരുടെ ഉദ്ദേശം തെറ്റാണെന്ന് എന്റെ മനസ് തിരിച്ചറിയുന്നുണ്ടായിരുന്നു. അവരുടെ പരസ്പരമുള്ള ആ നോട്ടവും സംഭാഷണങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. ക്യാൻസർ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും എന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ച് ഒഴിഞ്ഞു മാറുകയാണ് ചെയ്തത് എന്നും മംമ്ത പറയുന്നു.