ഏറ്റുമാനൂർ : സംസ്ഥാന തൊഴിലും നെെപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ സ്പെക്ട്രം -2023 –
കോട്ടയം ജില്ലാ തൊഴിൽമേള ബുധനാഴ്ച ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ. കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിനകത്തും പുറത്തു നിന്നുമായി 80- കമ്പനികൾ മേളയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2000 – ത്തിലേറെ ട്രെയിനികൾ പങ്കെടുക്കും.
സർക്കാരിന്റെ തൊഴിൽദാന പദ്ധതിയുമായി
ജോബ് ഫെയറിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 24 -സ്വകര്യ , ഗവൺമെന്റ് ഐ.ടി.ഐ. കളിലെ വിദ്യാർഥികളും പങ്കെടുക്കും. 2017 – മുതൽ ഗവ. ഐ.ടി.ഐ. കളിൽ നടപ്പിലാക്കി വരുന്നതാണ് തൊഴിൽമേള .
ബുധനാഴ്ച രാവിലെ 10 -ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാരാജൻ മേള ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ സൂസി ആന്റണി, കെ. ബി.ജയകുമാർ , ജോൺസൺ മാത്യു, പി.എസ്. വിനോദ് കുമാർ , ഫാ.തോമസ് പാണനാൽ , പി.എസ്.ബിജു എന്നിവർ പങ്കെടുത്തു.