കൊച്ചി : വനിത നേതാവിന്റെ പരാതിയെ തുടർന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി എൻ വി വൈശാഖിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. ചാനലും പത്രവും നോക്കി മറുപടി പറയാൻ പറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സഹപ്രവര്‍ത്തകയുടെ പരാതി എന്തുകൊണ്ട് എംവി ഗോവിന്ദൻ പൊലീസിന് കൈമാറുന്നില്ലെന്ന് വി ഡി സതീശൻ ഇന്നലെ ചോദിച്ചിരുന്നു.
പാർട്ടി തന്നെ കോടതിയായും പോലീസ് സ്റ്റേഷനായും പ്രവർത്തിക്കുന്നുവെന്നും പാർട്ടി നടപടിയെടുത്താൽ സ്ത്രീകളെ അധിക്ഷേപിച്ച പരാതി ഇല്ലാതാകുമോ എന്നും സതീശൻ ദില്ലിയില്‍ ചോദിച്ചു. ഈ സാഹചര്യത്തിലാണ് എംവിഗോവിന്ദന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെതിരെ കഴിഞ്ഞ ദിവസം സിപിഎം കടുത്ത നടപടി സ്വീകരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സംഘടനാ ചുമതകളില്‍ നിന്ന് വൈശാഖനെ നീക്കിയതായും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനവും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്വവും നഷ്ടമായതായുമാണ് അറിഞ്ഞ വിവരം. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല എന്നാണ് ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.
അതേ സമയം, സി പി എമ്മിന്റെ കൂറ് വിശ്വാസികളോടാണെന്നും, അവിശ്വാസികളോട് അല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയതിനാണ് കേസ്, അല്ലാതെ നാമജപ ഘോഷയാത്രയ്ക്ക് അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.