ഡിവൈഎഫ്ഐ പരിപ്പ് യൂണിറ്റ് സമ്മേളനം ; ഗോകുലും അനന്തുവും ഭാരവാഹികൾ

കോട്ടയം : ഡിവൈഎഫ്ഐ പരിപ്പ് യൂണിറ്റ് സമ്മേളനം നടന്നു.സുബിൻ തമ്പി നഗറിൽ സമ്മേളനത്തിൽ അനന്തു അധ്യക്ഷനായി. സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. കെ. ശ്രീമോൻ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി അംഗം
അമീഷ് സ്വാഗതം പറഞ്ഞു.

Advertisements

അയ്മനം വെസ്റ്റ്
മേഖല സെക്രട്ടറി അഖിൽ പ്രസാദ്
സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സിപിഎം
ലോക്കൽ കമ്മിറ്റി അംഗങ്ങളായ
ബിനീഷ്, ഗിരീഷ്, ഡിവൈഎഫ്ഐ മേഖല
കമ്മിറ്റി അംഗം എബിൻ എന്നിവർ
സംസാരിച്ചു. ഭാരവാഹികളായി ഗോകുൽ (പ്രസിഡന്റ്) , അനന്തു (സെക്രട്ടറി) ,അഭിരാമി (ട്രഷറർ) രോഹിൻ (വൈസ് പ്രസിഡന്റ്) , ജീവൻ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles