ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് ; ഒന്നാം പ്രതി കെ. സുധാകരന്‍ ; അത് സുധാകരന്റെ ഡ്രൈവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് ; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഢാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Advertisements

ഇ പി ജയരാജനെ വധിക്കാന്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കി.

Hot Topics

Related Articles