“വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരിക്കാൻ ; കലാരം​ഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുത്” : ഇ.പി ജയരാജൻ

തിരുവനന്തപുരം: കലാരം​ഗത്തുള്ളവരുടെ പ്രസ്താവന ഇടതുവിരുദ്ധത പ്രചരിപ്പിക്കുന്നതാകരുതെന്നും, വസ്തുതകൾ മനസ്സിലാക്കി വേണം പ്രതികരണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കർഷകർക്ക് ഉടൻ പണം നൽകാനായില്ലെന്നത് പരമാർത്ഥമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Advertisements

”കേന്ദ്ര​ഗവൺമെന്റ് നെല്ലുസംഭരണത്തിന് കൊടുക്കാനുള്ള സംഭരണവിലയിൽ 650 കോടി രൂപ കേരളത്തിന് തന്നിട്ടില്ല. യഥാർത്ഥത്തിൽ കൃഷിക്കാർക്ക് വാങ്ങുമ്പോൾ തന്നെ പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നത് പരമാർത്ഥമാണ്. പക്ഷേ ആ കൃഷിക്കാർക്ക് മുഴുവൻ കൊടുക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലേ? അവരുടെ നെല്ല് മുഴുവൻ ​ഗവൺമെന്റ് സംഭരിക്കുന്നില്ലേ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറച്ച് കാലതാമസം വന്നിട്ടുണ്ടാകും, ആ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കി ശരിയായ നിലയിൽ പ്രതികരിക്കുകയാണ് വേണ്ടത്. അടിമകളായി കഴിഞ്ഞു കൂടിയ കർഷകർ എങ്ങനെയാണ് ഇന്നത്തെ നിലയിലെത്തിയത്? ഇടതുപക്ഷ പ്രസ്ഥാനം നടത്തിയിട്ടുള്ള ഐതിഹാസികമായ സമരമാണ്. ആ കാര്യങ്ങളെല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ട് വേണം പൊതുപ്രവർത്തന രം​ഗത്ത് സാമൂഹ്യ രം​ഗത്ത് കലാരം​ഗത്ത് ഒക്കെ പ്രവർത്തിക്കുന്നവർ പ്രതികരിക്കാൻ.

അവരുടെ പ്രസ്താവനകൾ ഇടതുപക്ഷവിരുദ്ധ മനോഭാവവും യുഡിഎഫ് അനുകൂല മനോഭാവവും ആർഎസ്എസ് അനുകൂല മനോഭാവവുമാണ് പ്രചരിപ്പിക്കുന്നത് എന്ന തോന്നലുണ്ടാക്കാതിരിക്കാൻ കലാസാംസ്കാരിക രം​ഗത്തുള്ളവർ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.” ഇ പി ജയരാജൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.