പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്. പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്ന ഇപി മുഴുവന്‍ ഫലവും വരട്ടയെന്നാണ് പ്രതികരിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് എണ്ണിയപ്പോള്‍ നിലംതൊടാതെയാണ് ബിജെപിയുടെ സ്ഥിതിയുള്ളത്. അതേസമയം ചാണ്ടി ഉമ്മനെതിരെ ജി ലിജിന്‍ ലാല്‍ ചിത്രത്തില്‍ പോലുമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അഞ്ച് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 3098 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേടാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്കിന് പുതുപ്പള്ളിയിൽ വീണ്ടും കാലിടറി. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാടും ചാണ്ടി ഉമ്മനാണ് മുന്നേറുന്നത്. ജെയ്ക്ക് ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മണര്‍കാടും കൈവിട്ടതോടെ എല്‍ഡിഎഫ് കനത്ത പരാജയമാണ് മുന്നില്‍ കാണുന്നത്.
അതേ സമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന് പറഞ്ഞു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന് കൂട്ടിച്ചേർത്തു.