കാഞ്ഞങ്ങാട് : ചെവിയിലെ ഇയർ ഫോൺ ശബ്ദത്താൽ ട്രെയിൻ ശബ്ദം കേട്ടില്ല വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു . പെരിയ കായക്കുളത്തെ ശരണ്‍കുമാര്‍ ( 26 )ആണ് മരിച്ചത്.
തിങ്കാളാഴ്ച രാവിലെ 11 .45 മണിയോടെയാണ് അപകടം .
കഴിഞ്ഞ മൂന്ന് വർഷത്തോളമായി
കെഎസ്ഇബി ചിത്താരി സെക്ഷനിലെ
താൽക്കാലിക മീറ്റർ റീഡിങ് ജീവനക്കാരനാണ് ശരണ്‍കുമാര്‍.
ചോറ്റുകുണ്ട് ഭാഗങ്ങളിലെ വിടുകളിൽ റീഡിങ് എടുക്കാനായി റെയിൽ പാളത്തിന് സമീപം ബൈക്ക് പാർക്ക് ചെയ്ത ശേഷം നടന്നു പോകുകയായിരുന്നു. ഇതിന് ഇടയിൽ മംഗാലപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻറർസിറ്റി എക്സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ചെവിയിൽ ഇയർഫോൺ വെച്ചതിനാൽ തീവണ്ടി വരുന്ന ശബ്ദം യുവാവ് കേട്ടിരുന്നില്ല .യുവാവ് റെയിൽ പാളത്തിലൂടെ നടക്കുന്ന കണ്ട ചേറ്റുകുണ്ടിലെ ഓട്ടോ തൊഴിലാളികൾ വിളിച്ച് കൂകിയെങ്കിലും യുവാവ് കേട്ടില്ല. ബേക്കൽ എസ് ഐ ബാബുവിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാശുപത്രിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായക്കുളം തോട്ടത്തിൽ ശശിധരൻ്റെയും കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമിലെ ലാബ് ടെക്നിഷ്യൻ ഇന്ദിരയുടെ മകനാണ്.
ഏകസഹോദരൻ ശരത്.