ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജിനെതിരെ അവിശ്വാസ പ്രമേയമവതരിപ്പിക്കുവാനുള്ള നീക്കവുമായി പ്രതിപക്ഷം ; വിവിധ ആവിശ്യമുന്നയിച്ച് കൗൺസിലർമാർ ഒപ്പിട്ട നോട്ടീസിന് അനുമതിയായി : പ്രമേയമവതരിപ്പിക്കുക ആഗസ്റ്റ് 16 ന്

കോട്ടയം : ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജിനെതിരെ അവിശ്വാസ പ്രമേയമവതരിപ്പിക്കുവാനുള്ള നീക്കവുമായി പ്രതിപക്ഷം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായി കൗൺസിലർമാർ നൽകിയ നോട്ടീസിന് അനുമതിയായി. ആഗസ്റ്റ് 16 ന് നഗരസഭ ഹാളിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. നഗരസഭയുടെ പ്രധാന വികസന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കൗൺസിലർമാരുടെ അവിശ്വാസ പ്രമേയം.

Advertisements
  1. ഏറ്റുമാനൂർ നഗരസഭയിൽ യഥാക്രമം പദ്ധതി നിർവ്വഹണം പൂർത്തിയാക്കുന്നതിന് കഴിയുന്നില്ല.
  2. പദ്ധതി നിർവ്വഹണം സമയത്ത് പൂർത്തിയാക്കി എക്സറ്റിച്ചർ ആക്കാത്തതിനാൽ ടി ചെയർപേഴ്സൺ ചുമതലയേറ്റതിനുശേഷം തുടർച്ചയായ വർഷങ്ങളിൽ പദ്ധതി തുകയിൽ വലിയ കുറവ് വന്നിരിക്കുന്നു. ഇതിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ ആകെ വികസനത്തെ ദോഷകരമായി ബാധിക്കുന്നു.
  3. ഭരണനിർവ്വഹണം ഉദ്യോഗസ്ഥരിൽ മാത്രം കേന്ദ്രീകരിക്കുകയും ജനാധിപത്യ അവകാശങ്ങൾ നിർജീവമായിരിക്കുന്നു നിഷേധിക്കപ്പെടുകയും നഗരസഭാ
  4. ഏറ്റുമാനൂർ പട്ടണത്തിലെ മാലിന്യ നിർമാർജന പ്രവർത്തനം പൂർണമായും അവതാളത്തിലാകുകയും സംവിധാനങ്ങൾ കാര്യക്ഷമല്ലാതാവുകയും ഇത് മൂലം ജനങ്ങൾ ഏറെ കഷ്ടപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുന്നു.
  5. വഴിവിളക്കുകളുടെ മെയിൻറനൻസ് വർക്കുകൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിൽ വിൽ വന്നിരിക്കുന്നതിനാൽ നഗരസഭയുടെ പല മേഖലകളും അന്ധകാരത്തിൽ പെട്ട് കിടക്കുന്നത് ജനങ്ങൾക്ക് ഏറെ ബുധിമുട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു.
  6. ലൈഫ് പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന ഭവനരഹിതർ ഭൂരഹിതരായവർ ഏറെ കഷ്ടപ്പെടുകയാണ് ആവശ്യമായ നടപടികൾ സ്വീകരിക്കുവാനോ ഭൂരഹിതമായ ഗുണഭോക്താക്കൾക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല.
  7. തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ സർക്കാർ നികർച്ചിട്ടുള്ള AC പ്രോഗ്രാം നടപ്പാക്കുന്നതിൽ ശ്രദ്ധിച്ചിട്ടില്ല.

എന്നീ വിഷയങ്ങളാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രമേയത്തിലൂടെ ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് നഗരസഭയിലെ 12 പ്രതിപക്ഷ കൗൺസിലർമാർ നൽകിയ നോട്ടീസിന് അനുമതി നൽകി കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഉത്തരവും പുറത്തു വന്നു. ആഗസ്റ്റ് 16 ന് രാവിലെ 10.30 ന് നഗരസഭ ഹാളിൽ പ്രതിപക്ഷ അംഗങ്ങൾ പ്രമേയം അവതരിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 2 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരണം കയ്യാളുന്നത്. അവിശ്വാസ പ്രമേയത്തിൽ ഈ അംഗങ്ങളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും നഗരസഭയുടെ തുടർ ഭരണം .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.