കൊച്ചി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷൻസ് സെഷൻസ് കോടതി. ആലുവ പൊലീസ് എടുത്ത കേസിലാണ് ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനെന്നും കോടതി ചോദിച്ചു.
ഷാജനെ ഇപ്പോൾ അറസ്ററ് ചെയ്യേണ്ടന്നും, കേസ് ഇനി പരിഗണിക്കുമ്പോൾ മാത്രം മുന്നോട്ട് നടപടികൾ നോക്കാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പൊലീസിന്റെ വയർലെസ് സംവിധാനം ചോർത്തി എന്ന പരാതിയിലാണ് ആലുവ പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയർലെസ് സന്ദേശം ചോർന്നു എന്ന പേരിൽ ഷാജൻ സ്കറിയക്കെതിരെ സൈബർ പൊലീസ് തിരുവനന്തപുരത്ത് നിന്നും കേസെടുത്തിരുന്നു. കേസിൽ കോടതി അറസ്റ്റ് തടഞ്ഞതാണ്. അതേ കേസിൽ എന്തിനാണ് ആലുവ പൊലീസ് എഫ്ഐആർ ഇടുകയും കേസെടുക്കുകയും ചെയ്തത് എന്ന് പ്രോസിക്യൂഷനോട് ചോദിച്ചപ്പോൾ പ്രോസിക്യൂഷന് ഉത്തരമില്ലായിരുന്നു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ എവിടെ എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ പോലീസുകാരന്റെ ഏറാൻമൂളിയാവരുത് എന്ന് കോടതി വിമർശിച്ചു.
അതേ സമയം, കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ഷാജന് സ്കറിയ പറഞ്ഞു. ഒരു കേസിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ വേട്ടയാടുകയാണ്. ആലുവ പൊലീസും തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ആലുവ പൊലീസിന്റെ നീക്കമെന്നും ഷാജന് സ്കറിയ മാധ്യമങ്ങളോട് പറഞ്ഞു.