കൊച്ചി: പീഡന പരാതിയിൽ വിശദീകരണവുമായി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.
ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ലെന്നും അധികാരം അവസാന വാക്കല്ലെന്നും എൽദോസ് കുറിച്ചു.ഒരു പാട് പേർ ജനിച്ചു മരിച്ച ഈ മണ്ണിൽ ഞാൻ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവർക്കും പിന്തുണ പിൻവലിച്ചവർക്കും സർവോപരി സർവ്വ ശക്തനും നന്ദിയെന്നും കുറിച്ചാണ് എൽദോസ് കുന്നപ്പിള്ളി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിലാണ് എൽദോസ് കുന്നപ്പിള്ളി വിശദീകരണം അറിയിച്ചത്. രാത്രി മൂന്ന് മണിക്കാണ് എൽദോസ് കുന്നപ്പിള്ളി ഫേസ്ബുക്കിൽ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പീഡനക്കേസിൽ പൊലീസ് കേസെടുത്തതോടെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എഒളിവിലാണ്.