വൈക്കം: ഉദയനാപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി 90 ശതമാനം വോട്ടുകളുമായി ചരിത്ര വിജയം നേടി. ആകെ പോൾ ചെയ്ത വോട്ടിന്റെ 10 ശതമാനം മാത്രമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക് നേടാനായത്. സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് ഇതിലൂടെ നേരിട്ടത്. ചുരുക്കം സീറ്റുകളിൽ മാത്രം മത്സരിച്ച ബിജെപി തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.
വിജയത്തെ തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉദയനാപുരത്ത് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിനുശേഷം ഉദയനാപുരത്ത് ചേർന്ന യോഗത്തിൽ സിപിഐഎം വൈക്കം ഏരിയ കമ്മിറ്റി അംഗം ടി ടി സെബാസ്റ്റ്യൻ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സാബു പി മണലൊടി, കെ എസ് ഗോപിനാഥൻ, പി വി പുഷ്കരൻ,ആനന്ദ് ബാബു,കെ ദീപേഷ്, വി മോഹൻ കുമാർ,ആർ ബിജു, എം ജി രഞ്ജിത്ത്,കെ ജി രാജു,പി ഡി സാബു എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളായി
അനന്ദനുണ്ണി,പി എൻ ദാസൻ, പി വി പുഷ്കരൻ, എം പി പ്രസന്നജിത്ത്,കെ എം മുരളീധരൻ, പി കെ സജീവൻ, ടി ടി സെബാസ്റ്റ്യൻ, ജെസ്സീന ഷാജുദ്ദീൻ, പ്രിയ ദിലീപ്, എച്ച് ഹരിദേവ്, അരുൺ മോഹൻ, കെ ജി രാജു, കെ എസ് ടിന്റു എന്നിവരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്.