പുതുപ്പള്ളി : തിരഞ്ഞെടുപ്പ് ആവേശത്തിന് കളമൊരുങ്ങുമ്പോൾ മണ്ഡലത്തിലെ പ്രധാന മുന്നണികളായ എൽ ഡി എഫ് , യുഡിഎഫ് മുന്നണികൾ തങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് ചുവരെഴുത്തും , ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ച് പ്രചാരണം കൊഴുപ്പിക്കുമ്പോൾ സംഘടനാ വർക്കുകളിലാണ് എൽഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നാളെ ഉച്ചയോടെ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉച്ചയ്ക്ക് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളെ കാണുമെന്നാണ് എൽഡിഎഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സഹതാപ തരംഗം യു ഡി എഫ് ആയുധമാക്കുമ്പോൾ , മണ്ഡലത്തിന്റെ വികസന മുരടിപ്പാണ് എൽ ഡി എഫ് മുന്നോട്ട് വയ്ക്കുന്ന പ്രധാന പ്രചാരണ വിഷയം. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചുവരെഴുത്ത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ എൽ ഡി എഫും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രഖ്യാപനം വന്നയുടൻ ചുവരുകൾ എഴുതാൻ മതിൽ ബുക്ക് ചെയ്ത് വെള്ള പൂശുന്ന പ്രവർത്തനങ്ങൾക്ക് എൽ ഡി എഫ് നേതൃത്വം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ഒരു മാസം പോലും തികച്ചില്ല എന്നിരിക്കെ ശക്തമായ മുന്നൊരുക്കങ്ങളാണ് ഇരു മുന്നണിയിലും നടക്കുന്നത്.