72,775   പ്രചാരണ സാമഗ്രികൾ നീക്കി;ചെലവ് സ്ഥാനാർഥിയുടെ കണക്കിൽവരും

കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 72,775 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 63,901 പോസ്റ്ററുകളും 5,852 ബാനറുകളും 3,020 മറ്റു പ്രചാരണവസ്തുക്കളുമാണ് നീക്കിയത്. സ്വകാര്യസ്ഥലത്ത് അനുമതിയില്ലാതെ അനധികൃതമായി സ്ഥാപിച്ച 62 പോസ്റ്ററുകളും 10 ബാനറുകളും ഒരു ചുവരെഴുത്തും നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിക്കുന്ന പ്രചാരണസാമഗ്രികൾ നീക്കുന്നതിന്റെ ചെലവ് അതത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.

Advertisements

Hot Topics

Related Articles