കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ നിശ്ചയിക്കുന്നതിനുള്ള ഒന്നാം ഘട്ട റാൻഡമൈസേഷൻ നാളെ നടക്കും. ജില്ലാ കളക്ടറുടെ ചേംബറിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്മെന്റ് സിസ്റ്റം മുഖേനയാണ് തെരഞ്ഞെടുപ്പ്. മണ്ഡലാടിസ്ഥാനത്തിൽ ഓൺലൈനായാണ് റാൻഡമൈസേഷൻ നടക്കുന്നത്.
Advertisements