ഇലക്ട്രിക് വയറിംഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ ഓഫ് കേരള (സി ഐ റ്റി യു)  നേതൃത്വത്തിൽ ധർണ നടത്തി 

കോന്നി : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസർ അസോസിയേഷൻ ഓഫ് കേരള (സി ഐ റ്റി യു)  നേതൃത്വത്തിൽ ജില്ലാ ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.  വ്യാജ വയറിംഗിനെതിരെ കർശനമായ നടപടി സ്വീകരിക്കുക, അനധികൃത വയറിംഗ്  കണ്ടെത്താൻ ജില്ലാതല ജനകീയ സമിതികൾ രൂപീകരിക്കുക, വൈദ്യുതി വിതരണ-ഉല്പാദന മേഖല പൊതുമേഖലയിൽ തന്നെ നിലനിർത്തുക, ഇലക്ട്രിക്കൽ ലൈസൻസ് പുതുക്കി നൽകുന്നതിന്റെ കാലതാമസം ഒഴിവാക്കാൻ  ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക, വയറിംഗ്  തൊഴിലാളികൾക്ക് ഇൻഷുറൻസ് അടക്കമുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും  നടത്തിയത്. സെൻറ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച്  ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.

Advertisements

തുടർന്ന് നടന്ന ധർണ്ണ  കോന്നി എം എൽ എ കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ ന്യായമാണെന്നും ഈ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അനു അന്ത്യാളൻകാവ് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് എം വി  സഞ്ജു, യൂണിയൻ ജില്ലാ  സെക്രട്ടറി എ രാജൻ റാവുത്തർ, ജില്ലാ ജോയിൻ സെക്രട്ടറി എ പ്രഭാത് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.