മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരൽ മരിച്ച നിലയിൽ. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുട്ടി മരിച്ചത്.
Advertisements
രാവിലെ പത്തരയോടെയാണ് അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതി വേലിയോട് ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൂക്കോട്ടും പാടം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ സ്ഥലമുടമ അറയിൽ ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു. കാട്ടു പന്നികളെ തുരത്താനായാണ് ഇയാൾ വൈദ്യുത വേലി സ്ഥാപിച്ചതെന്നു പോലീസ് പറഞ്ഞു.