തേങ്ങയിടാൻ കയറിയ യുവാവിന് വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് താഴെ വീണ്ദാരുണാന്ത്യം ; സംഭവം പാലക്കാട്‌

പാലക്കാട് : മണ്ണാര്‍ക്കാട് തിരുവിഴാം കുന്ന് കാപ്പ് പറമ്പിൽ തെങ്ങില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു.കാപ്പുപറമ്പ് ചാച്ചിപ്പാടന്‍ അസ്കറാണ് (28) മരിച്ചത്.

Advertisements

ശനിയാഴ്ച രാവിലെ കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങില്‍ തേങ്ങിയിടാന്‍ കയറിയതായിരുന്നു അസ്കര്‍. വൈദ്യുത ലൈനില്‍ തട്ടിനില്‍ക്കുന്ന തെങ്ങിന്‍ പട്ടയില്‍ നിന്ന് ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ അസ്കറിനെ വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിച്ചു.

Hot Topics

Related Articles