പാലാ ഐങ്കൊമ്പില്‍ ആന വിരണ്ടോടി; പരിഭ്രാന്തരായി നാട്ടുകാര്‍

പാലാ: ഐങ്കൊമ്പില്‍ ആന വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. വേണാട്ടുമറ്റത്തില്‍ കല്യാണി എന്ന ആനയാണ് വിരണ്ടോടി നാടിനെ വിറപ്പിച്ചത്. ശനി വൈകിട്ട് ആറോടെ അഞ്ചാംമൈല്‍ ഭാഗത്തുനിന്ന് വിരണ്ടോടിയ ആനയെ ഒന്നര മണിക്കൂറിന് ശേഷമാണ് പാപ്പാന്‍ എത്തി തളച്ചത്. ഐങ്കൊമ്പ് – രാമപുരം റോഡിലൂടെ ഓടി നിരവധി സ്ഥലങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ആന മരങ്ങാട്ടില്‍ എത്തി പിന്‍തിരിഞ്ഞ് ഓടി. ഐങ്കൊമ്പ് മണക്കാട്ടില്ലത്ത് ബിജു കൊല്ലപ്പിള്ളിയുടെ വീടിന് സമീപമെത്തി നിലയുറപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ രാമപുരം പൊലീസ് ആന ശാന്തനാകുന്നതുവരെ വാഹന ഗതാഗതം നിയന്ത്രിച്ചു.

Advertisements

Hot Topics

Related Articles