സഫയർ ഹോ ബീച്ച് (ഇംഗ്ലണ്ട് ): 2023 ജൂലൈ 19 ന് ഇംഗ്ലണ്ടിലെ സഫയർ ഹോ ബീച്ചിൽ നിന്നും 72 കിലോമീറ്റർ 31 മണിക്കൂർ 39 മിനിറ്റിനുള്ളിൽ നീന്തി ചരിത്രം സൃഷ്ടിച്ച് തമിഴ്നാട് തേനി എസ്.ഡി.എ.റ്റി സിമ്മിംഗ് അക്കാദമിയിലെ വിദ്യാർത്ഥികൾ. ഇംഗ്ലണ്ടിൽ നിന്ന് ഫ്രാൻസിലേക്കും തിരികെ ഇംഗ്ലണ്ടിലേക്കും 72 കിലോമീറ്റർ ദൂരമാണ് ഇവർ നീന്തിക്കയറിയത്.
മുൻപ് രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമന്നാർ വരെ നീന്തി യു.ആർ.എഫ് ലോക റെക്കോർഡ് നേടിയ തേനിയിലെ സ്നേഹന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഈ നേട്ടത്തിന് ഉടമകളായത്. മുൻ സൈനീകനും സ്വിമ്മിങ് കോച്ചുമായ ഡോ. എം വിജയകുമാറിന്റെ പരിശീലനത്തിലാണ് ഇവർക്ക് നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇവരുടെ നേട്ടത്തിന് അംഗീകാരമായി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.ബി ഗ്ലോബൽ അവാർഡ് നൽകി. ഇംഗ്ലണ്ടിലെ സിഎസ്പി എഫ് ചാനൽ സിമ്മിങ് ആൻഡ് ഫെഡറേഷൻ നിരീക്ഷകനായ ടോണി ബാത്ത്,മൈക്കിൾ ഓറം എന്നിവർ സർട്ടിഫിക്കറ്റുകൾ കൈമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂണിവേഴ്സൽ റിക്കൊർഡ് ഫോറം (യു.ആർ.എഫ് ) ടീമംഗങ്ങളായ ഡോ. ഗ്രാൻഡ് മാസ്റ്റർ ബർനാഡ് ഹോലെ ( ജർമ്മനി), ഗിന്നസ് സുവോദീപ് ചാറ്റർജീ, ഗിന്നസ് ഡോ. സുനിൽ ജോസഫ്, ജൂറി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവരടങ്ങിയ സമതിയാണ് അവാർഡിന് ശിപാർശ ചെയ്തത്.