എറിഞ്ഞ് മടുത്ത ഇംഗ്ലണ്ട് ബൗളർമാരെ വിമർശിച്ച് റൂട്ട്; റൂട്ടിനെതിരെ റിക്കി പോണ്ടിംങ് രംഗത്ത്; ക്യാപ്റ്റനെന്ന് പറഞ്ഞ് എന്തിനാണ് ഗ്രൗണ്ടിലിറങ്ങുന്നത്

സിഡ്‌നി: ആഷസിലെ തോൽവിയ്ക്കു പിന്നാലെ സ്വന്തം ബൗളർമാരെ വിമർശിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന് കടുത്ത വിമർശനവുമായി മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംങ്. തനിക്ക് ആവശ്യമുള്ള ലൈനിലും ലെംഗ്തിലും ബൗളർമാരെകൊണ്ട് പന്തെറിയിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ ക്യാപ്ടൻ എന്നും പറഞ്ഞ് ഗ്രൗണ്ടിൽ നിൽക്കുന്നത് എന്തിനാണെന്ന് പോണ്ടിംഗ് ചോദിച്ചു. ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് പോണ്ടിംഗ് റൂട്ടിനെതിരെ തുറന്നടിച്ചത്.

Advertisements

ആദ്യ ആഷസ് ടെസ്റ്റിൽ ആവർത്തിച്ച അതേ തെറ്റുകൾ തന്നെയാണ് ഇംഗ്‌ളണ്ട് ബൗളർമാർ രണ്ടാം ടെസ്റ്റിലും വരുത്തിയതെന്നും ശരിയായ ലൈനിലും ലെംഗ്തിലുമായിരുന്നില്ല പന്തെറിഞ്ഞതെന്നുമായിരുന്നു റൂട്ടിന്റെ മത്സരശേഷമുള്ള വിമർശനം. ഫീൽഡ് സെറ്റ് ചെയ്ത രീതിയിൽ ടീം ആവശ്യപ്പെടുന്ന നിലവാരത്തിൽ പന്തെറിയുകയെന്നത് ഓരോ ബൗളർമാരുടെയും ഉത്തരവാദിത്തമാണെന്നും അത് അവരെ കൊണ്ട് ചെയ്യിക്കേണ്ടത് ക്യാപ്ടന്റെ ജോലിയാണെന്നും പോണ്ടിംഗ് പറഞ്ഞു. ഏതെങ്കിലും ബൗളർ ക്യാപ്ടന്റെ നിർദ്ദേശത്തിന് വഴങ്ങുന്നില്ലെങ്കിൽ അയാളെ മാറ്റി മറ്റൊരു ബൗളർക്ക് അവസരം നൽകണമെന്നും പോണ്ടിംഗ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൗണ്ടിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മത്സരശേഷം ടീമംഗങ്ങളുടെമേൽ പഴിചാർത്തുന്നത് നല്ല ക്യാപ്ടന് ചേർന്ന കാര്യമല്ലെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു. ഇംഗ്‌ളണ്ട് ബൗളർമാർ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർക്കുമേൽ കുറച്ചെങ്കിലും ആധിപത്യം പുലർത്തിയത് റൂട്ട് ഗ്രൗണ്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നെന്നും പോണ്ടിംഗ് സൂചിപ്പിച്ചു. രണ്ടാം ടെസ്റ്റിൽ നാലാം ദിവസം പരിക്കേറ്റതിനെ തുടർന്ന് ജോ റൂട്ട് കുറച്ചു സമയം ഗ്രണ്ടിലിറങ്ങിയിരുന്നില്ല. ഈസമയം വൈസ് ക്യാപ്ടൻ ബെൻ സ്റ്റോക്ക്സാണ് ടീമിനെ നയിച്ചത്.

Hot Topics

Related Articles