ലിവർപൂളിൽ മുങ്ങി സിറ്റി; വിജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിച്ച് ലിവർപൂൾ; അഞ്ചാം സ്ഥാനത്തേയ്ക്കിറങ്ങി സിറ്റി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് ലിവർപൂൾ. 13 കളികളിൽ നിന്നും 34 പോയിന്റോടെയാണ് ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 13 കളികളിൽ നിന്നും 25 പോയിന്റ് മാത്രമാണ് ഉള്ളത്. അഞ്ചാം സ്ഥാനത്തേയ്ക്കു പിൻതള്ളപ്പെട്ട സിറ്റിയ്ക്ക് നിലവിൽ 23 പോയിന്റാണ് ഉള്ളത്.

Advertisements

ഞായറാഴ്ച നടന്ന മത്സരത്തിൽ സിറ്റിയെ വീഴ്ത്തിയതോടെയാണ് എതിരാളികളില്ലാതെ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. 12 ആം മിനിറ്റിൽ കോഡി ഗാക്‌പോയും, 78 ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ സൂപ്പർ താരം മുഹമ്മദ് സാലയും നേടിയ ഗോളിലൂടെയുമാണ് സിറ്റിയെ ലിവർപൂൾ വീഴ്ത്തിയത്. സിറ്റിയുടെ സൂപ്പർ താരം ഹാളണ്ടിനെ കൃത്യമായി പൂട്ടാൻ കഴിഞ്ഞതാണ് ലിവർപൂളിന്റെ വിജയവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു മത്സരത്തിൽ ചെൽസി ആസ്റ്റൺ വില്ലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കളഞ്ഞു. ഏഴാം മിനിറ്റിൽ നിക്കോളാസ് ജാക്‌സണും, 36 ആം മിനിറ്റിൽ എൻസോ ഫെർണ്ണാണ്ടസും, 83 ആം മിനിറ്റിൽ കോൾ പാമറുമാണ് ചെൽസിയുടെ ഗോളുകൾ നേടിയയത്. വിജയവഴിയിൽ തിരികെ എത്തിയ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോൡനാണ് എവർടണ്ണിനെ തകർത്തു കളഞ്ഞത്. മാർക്കസ് റാഷ്‌ഫോർഡും, ജോഷ്വാ സർക്കേസിയും നേടിയ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിൽ എത്തിച്ചത്. 34 46 മിനിറ്റുകളിലാണ് റാഷ്‌ഫോർഡ് ഗോൾ നേടിയത്. 41, 64 മിനിറ്റുകലിലാണ് ജോഷ്വാ ഗോൾ നേടിയത്. ടോട്ടനവും ഫുൾ ഹാമും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. ബെർനാൺ ജോൺസണാണ് ടോട്ടനത്തിനായി ഗോൾ നേടിയത്. ടോം കൈനേർണിയാണ് ഫുൾഹാമിനായി ഗോൾ നേടിയത്.

Hot Topics

Related Articles