ഇന്ന് ഫ്രാൻസും ഇംഗ്ലണ്ടും ഇറങ്ങുന്നു; പോളണ്ടും സെനഗലുമെത്തുന്നത് പൊരിഞ്ഞ പോരാട്ടത്തിന്; റൗണ്ട് ഓഫ് 16 ൽ ഇന്ന് നടക്കുക ജീവന്മരണ പോരാട്ടം

ഖത്തർ: ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങളിൽ ഇനി തീ പാറും പോരാട്ടങ്ങളുടെ കാലം. ഖത്തറിൽ ഇന്ന് ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് എതിരാളികൾ പോളണ്ടാണ്. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് സെനഗലിനെ നേരിടും. രണ്ടു മത്സരങ്ങളിലും കനത്ത പോരാട്ടം തന്നെയാണ് ഉറപ്പിക്കുന്നത്. അവസാന മത്സരത്തിൽ തോറ്റിട്ടാണ് പോളണ്ടും ഫ്രാൻസും എത്തുന്നത്. അപ്രതീക്ഷിത അട്ടിമറിയിൽ ജപ്പാന് മുന്നിൽ മുട്ട് കുത്തിയ ഫ്രാൻസ്, വമ്പൻ വിജയത്തോടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനാണ് ഇറങ്ങുന്നത്. എന്നാൽ, അർജന്റീനയോട് തോറ്റെങ്കിലും പോരാട്ട വീര്യം കൈവിട്ടിട്ടില്ലെന്ന ആത്മവിശ്വാസം തന്നെയാണ് റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടിന്റെ കരുത്ത്. രാത്രി എട്ടരയ്ക്കാണ് ഫ്രാൻസ് പോളണ്ട് മത്സരം. ആഫ്രിക്കൻ കരുത്തരായ സെനഗളാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ആഫ്രിക്കൻ കരുത്തിനെ തന്ത്രങ്ങളിലൂടെ തകർക്കാൻ ലക്ഷ്യമിട്ട് രാത്രി 12.30 നാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

Hot Topics

Related Articles