ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിന് വീണ്ടും തോൽവി; സിറ്റിയ്ക്കും ആഴ്‌സണലിനും സമനില; ടോട്ടനത്തിനെ വീഴ്ത്തി ചെൽസി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് ദിവസത്തെ മത്സരങ്ങളിൽ മാഞ്ചസ്റ്ററിനും ടോട്ടനത്തിനും തോൽവി. ആഴ്‌സണലും സിറ്റിയും സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് നോട്ടിംങ്ഹാം ഫോറസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തിയത്. രണ്ടാം മിനിറ്റിൽ മിലനോവിക് നേടിയ ഗോളിനാമ് നോട്ടിംങ്ഹാം ഫോറസ്റ്റ് മുന്നിലെത്തിയത്. എന്നാൽ, 18 ആം മിനിറ്റിൽ ഹോജ്‌ലണ്ട് നേടിയ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 47 ആം മിനിറ്റിൽ ഗിബ്‌സ് വൈറ്റിന്റെയും 54 ആം മിനിറ്റിൽ ഗോളിൽ നോട്ടിംങ്ഹാം ഫോറസ്റ്റ് ലീഡെടുത്തു. 61 ആം മിനിറ്റിൽ ബ്രൂണോ ഫെർണ്ണാണ്ടസ് തിരിച്ചടിച്ചെങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി.

Advertisements

ടോട്ടനത്തിനെ തോൽപ്പിച്ച് ചെൽസിയാണ് കിരീട പോരാട്ടത്തിൽ കുതിപ്പ് തുടർന്നത്. ആദ്യ പകുതിയിൽ ആദ്യം തന്നെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ചെൽസി വിജയം പിടിച്ചത്. അഞ്ചാം മിനിറ്റിൽ ഡൊമിനിക് സോളങ്കിയിലൂടെയും 11 ആം മിനിറ്റിൽ കുൽസേവെസ്‌കിയിലൂടെയും ലീഡ് നേടിയ ടോട്ടനം ഒന്ന് അയഞ്ഞപ്പോഴേയ്ക്കും ചെൽസി പിടിമുറുക്കി. 17 ആം മിനിറ്റിൽ ജോനാഥൻ സാഞ്ചോയിലൂടെയും, 61 ആം മിനിറ്റിലും 84 ആം മിനിറ്റിലും പെനാലിറ്റികളിലൂടെ ഡബിൾ തികച്ച കോൾ പാമറിന്റെയും മികവിലാണ് ചെൽസി മുന്നിലെത്തിയത്. 73 ആം മിനിറ്റിൽ നേടിയ ഗോളിലൂടെ എൻസോ ഫെർണ്ണാണ്ടസ് പട്ടിക പൂർത്തിയാക്കി. സൺ ഹോമിൻ ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിൽ ടോട്ടനത്തിനായി ഗോൾ മടക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുൾ ഹാമാണ് ആഴ്‌സണലിനെ സമനിലയിൽ കുടുക്കിയത്. ആദ്യ പകുതിയിൽ 11 ആം മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് ഫുൾഹാം ലീഡ് എടുത്തത്. എന്നാൽ, 52 ആം മിനിറ്റിൽ വില്യം സാലിബാ നേടിയ ഗോൾ ആഴ്‌സണലിന് സമനില സമ്മാനിക്കുകയായിരുന്നു. ആസ്റ്റൺവില്ല സതാംപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഡൂറാനാണ് ഗോൾ നേടിയത്. ബ്രെന്റ് ഫോർഡ് ന്യൂകാസിലിനെ രണ്ടിനെതിരെ നാല് ഗോളിനാണ് വീഴ്ത്തിയത്. ക്രിസ്റ്റൽ പാലസും മാഞ്ചസ്റ്റർ സിറ്റിയും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. കിരീട പോരാട്ടത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന സിറ്റിയ്ക്ക് തിരിച്ചടിയാണ് ഈ സമനില. നാലാം മിനിറ്റിൽ ഡാനിയേൽ മുന്റോയിലൂടെ മുന്നിലെത്തിയ ക്രിസ്റ്റൽ പാലസിനെ 30 ആം മിനിറ്റിൽ ഹാളണ്ടിലൂടെ സിറ്റി സമനിലയിൽ പിടിച്ചു. എന്നാൽ, 56 ആം മിനിറ്റിൽ ലാക്കാറിക്‌സോ നേടിയ ഗോളിൽ ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തപ്പോൾ 68 ആം മിനിറ്റിൽ ലൂയിസിന്റെ ഗോളിനാണ് സിറ്റി സമനില പിടിച്ചു വാങ്ങിയത്.

മറ്റൊരു മത്സരത്തിൽ ഐപ്ലിച്ച് ബോൺസ്മൗത്തിനെ തോൽപ്പിച്ചു. ലെസ്റ്ററും ബ്രിങ്ടൗണും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.

Hot Topics

Related Articles