ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മത്സരം അവസാന ഘട്ടത്തിലേയ്ക്ക് കടക്കവെ ആഴ്‌സണലിന് വൻ തിരിച്ചടി. സതാംപ്ടണിന് എതിരെ നടന്ന മത്സരത്തിൽ സമനില നേടിയതോടെയാണ് ആഴ്‌സണലിന് വൻ തിരിച്ചടിയുണ്ടായിരിക്കുന്നത്. രണ്ടു മത്സരങ്ങൾ കുറച്ചി കളിച്ച ആഴ്‌സണലുമായി അഞ്ചു പോയിന്റ് മാത്രമാണ് ഇപ്പോൾ ആഴ്‌സണലിന്റെ പോയിന്റ് വ്യത്യാസം.
കഴിഞ്ഞ ദിവസം നടന്ന കളിയിൽ സതാംപ്ടണുമായി മൂന്നു ഗോളടിച്ചാണ് ആഴ്‌സണൽ സമനിലയിൽ എത്തിയത്. ആഴ്‌സണലിനു വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി ഇരുപതാം മിനിറ്റിലും, മാർട്ടിൻ മഡെഗ്രാഡ് 88 ആം മിനിറ്റിലും, ബുഖായോ സാഖ 90 ആം മിനിറ്റിലും ഗോൾ നേടി. ഒന്നാം മിനിറ്റിൽ കാർലോസ് അൽകാസും, 14 ആം മിനിറ്റിൽ തിയോ വാൽക്കോട്ടും, 66 ആം മിനിറ്റിൽ ഡുജേ കാൽക്കാട്ടുമാണ് ആഴ്‌സണലിനെതിരെ സതാംപ്ടണിന്റെ ഗോൾ നേടിയത്. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ആഴ്‌സണലിനെ അവസാന നിമിഷം വീണ ഗോളുകളാണ് ഒരു പോയിന്റുമായി സമനില നേടി രക്ഷപെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളി തുടങ്ങുമ്പോൾ 31 മത്സരങ്ങളിൽ നിന്നും 74 പോയിന്റാണ് ആഴ്‌സണലിനുണ്ടായിരുന്നത്. ഒരു മത്സരം കുറച്ച് കളിച്ച സിറ്റിയ്ക്ക് 70 പോയിന്റും. എന്നാൽ, വിലപ്പെട്ട മൂന്നു പോയിന്റ് നേടിയെടുക്കാൻ ആഴ്‌സണലിനാകാതെ വന്നതോടെ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചായി കുറഞ്ഞു. ഇനിയുള്ള രണ്ടു മത്സരങ്ങളും വിജയിച്ചാൽ സിറ്റിയ്ക്ക് ആഴ്‌സണലിനേക്കാൾ ഒരു പോയിന്റ് കൂടുതലാകും. 27 ന് സിറ്റിയും ആഴ്‌സണലും നേർക്കുനേർ വരുന്നുണ്ട്. ഈ മത്സരത്തിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ആഴ്‌സണൽ ഭയക്കേണ്ടി വരും.. സിറ്റിയെ..!