ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടം കനക്കുന്നു; എവർട്ടണ്ണിനും ആസ്റ്റൺവില്ലയ്ക്കും വിജയം; വമ്പൻ വിജയവുമായി ലിവർപൂളും മുന്നോട്ട് കുതിക്കുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടം കനക്കുന്നു. നോട്ടിംങ്ഹാം ഫോസ്റ്ററിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ലിവർപൂൾ കുതിക്കുന്നത്. ഡിയഗോ ജോട്ട 31 ആം മിനിറ്റിലും, ഡാർവിൻ ന്യൂസ് 35 ആം മിനിറ്റിലും, 77 ആം മിനിറ്റിൽ മുഹമ്മദ് സാലയുമാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എവർട്ടൺ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. കാൽവെർട്ട് ലൂയിസാണ് എവർട്ടണ്ണിനായി ഗോൾ നേടിയത്. ആസ്റ്റൺ വില്ല ഒന്നിനെതിരെ മൂന്ന് ഗോളിന് ലൂട്ടണിനെ തകർത്തു. 17 ആം മിനിറ്റിൽ ജോൺ മഗൈ്വനും, 49 ആം മിനിറ്റിൽ മൂസാ ഡിയബെയും, 62 ആം മിനിറ്റിൽ ടോം ലോക്കിയറും ആസ്റ്റൺ വില്ലയ്ക്കായി ഗോൾ നേടി. 83 ആം മിനിറ്റിൽ എമിലിയാനോ മാർട്ടിനെയാണ് ലൂട്ടണിനായി ആശ്വാസ ഗോൾ നേടിയത്. ബ്രിങ്ടണ്ണും ഫുൾഹാമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.

Hot Topics

Related Articles