കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ തന്നോട് ക്ഷമ ചോദിച്ചെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. സംഭവം നടന്ന് അടുത്ത ദിവസം മുംബൈയില്‍ നിന്ന് ഇന്‍ഡിഗോയുടെ റീജിയണല്‍ മാനേജര്‍ വിളിച്ചിരുന്നു. തെറ്റുപറ്റിപ്പോയി, ക്ഷമിക്കണം എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. വാക്കാല്‍ പറഞ്ഞാല്‍ പോരാ, എഴുതി അറിയിച്ചാല്‍ മറുപടി നല്‍കാമെന്നാണ് ഞാന്‍ പറഞ്ഞത് എന്നും ജയരാജന് പറഞ്ഞു.
നിയമസഭ കൈയാങ്കളിക്കേസിലെ വിചാരണ അവസാനിപ്പിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളിയത് സര്‍ക്കാറിന് തിരിച്ചടിയല്ല. ഞങ്ങളുടെ നിലപാട് കോടതിക്ക് മുൻപില് ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. അന്ന് നടന്ന സംഭവങ്ങളില്‍ ദു:ഖമില്ല. അത്രയും വൃത്തികെട്ട നിലപാടാണ് അന്ന് യു.ഡി.എഫ് സ്വീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞങ്ങളുടെ വനിത എം.എല്‍.എമാരെ കണ്മുന്നിലിട്ട് കൈയേറ്റം ചെയ്യുമ്പോള്‍, ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തിയപ്പോള് ഞങ്ങള്‍ ഇങ്ങനെ കാഴ്ചക്കാരായി നില്‍ക്കണോ. അന്നത്തെ പ്രതിപക്ഷമായിരുന്ന ഞങ്ങള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളുടെ സഖാക്കളെ രക്ഷിക്കാനാണത് -ഇ.പി. ജയരാജന് പറഞ്ഞു.