ഇരവിപേരൂർ:
കെ എസ് കെ ടി യു ജില്ലാ കമ്മറ്റി അംഗവും, ഇരവിപേരൂർ ഏരിയാ പ്രസിഡൻ്റുമായിരുന്ന കെ കെ തങ്കപ്പന്റെ രണ്ടാമത് അനുസ്മരണ യോഗം കെ എസ് കെ ടി യു ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിക്കുളത്തു നടത്തി. ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് ഷിജു പി കുരുവിള അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ സോമൻ, സി പി ഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ജിജി മാത്യു, അലക്സ് കെ തോമസ്, അജിത് പ്രസാദ്, ലോക്കൽ സെക്രട്ടറി സുനിൽ വർഗീസ്, അമ്മിണി ജോൺ, ടി സുനിൽ, കെ സി മത്തായി, ആൻ്റണി ജോസഫ്, കെ ഒ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
Advertisements
യോഗത്തിൽ വച്ച് എസ് സി /എസ് ടി സഹകരണ വികസന ഫെഡറേഷൻ ചെയർമാനായ സി രാധാകൃഷ്ണന് കെ എസ് കെ ടി യു ഇരവിപേരൂർ ഏരിയാ കമ്മറ്റിയുടെ ഉപഹാരവും നൽകി.

