എരുമേലിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് റാന്നി സ്വദേശിയായ യുവാവ്; പരിക്കേറ്റ പമ്പാവാലി സ്വദേശി ആശുപത്രിയിൽ

കോട്ടയം: എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ഉണ്ടായ വാഹനാ പകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.

Advertisements

പമ്പാവാലി സ്വദേശിയും മണപ്പുറം ഫിനാൻസ് സ്ഥാപനത്തിലെ ജോലിക്കാരനായ ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 മണിയോടെയായിരുന്നു അപകടം.ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റും-സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ബുള്ളറ്റിൽ സഞ്ചരിച്ച സന്തോഷ് കുമാറാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു..

Hot Topics

Related Articles