ഏറ്റുമാനൂരപ്പൻ ഏഴരപ്പൊന്നാനപുറത്തെഴുന്നെള്ളാൻ ഒരുങ്ങുന്നു; മഹാദേവന്റെ ഉത്സവാഘോഷത്തിന് മാർച്ച് മൂന്നിന് തുടക്കം; ചരിത്ര പ്രസിദ്ധമായ ഏഴരപൊന്നാന മാർച്ച് പത്തിന്

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് മൂന്നിന് കൊടിയേറ്റും. മാർച്ച് പത്തിനാണ് മഹാദേവന്റെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. മാർച്ച് 12 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഒന്നാം ഉത്സവ ദിവസമായ മാർച്ച് മൂന്നിന് രാവിലെ 9.30 നും 10.15 നും മധ്യേ ക്ഷേത്രം തന്ത്രി ചെങ്ങന്നൂർ താഴമൺ മഠം കണ്ഠര് രാജീവരുടെയും, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ കൊടിയേറ്റും. കൊടിയേറ്റിനു മുന്നോടിയായി ക്ഷേത്രത്തിൽ രാവിലെ എട്ടിന് സ്‌പെഷ്യൽ പഞ്ചവാദ്യം നടക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പൂർണതോതിൽ ക്ഷേത്രത്തിൽ ഉത്സവം നടക്കുക.

Advertisements

ഒന്നാം ഉത്സവ ദിവസം ക്ഷേത്രത്തിൽ മുല്ലയ്ക്കൽ ശേഖരൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ , കാഞ്ഞിരക്കാട്ട് ശേഖരൻ , ഉഷശ്രീ ദുർഗാപ്രസാദ്, വായ്പൂർ ഗംഗാധരൻ, ചൈത്രം അച്ചു, നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്നീ ആനകളെ എഴുന്നെള്ളിക്കും. രണ്ടാം ദിവസമായ മാർച്ച് നാല് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി. വേല -സേവ. മൂന്നാം ഉത്സവ ദിവസമായ മാർച്ച് അഞ്ചിന് രാവിലെ ഏഴിന് ശ്രീബലി. രാവിലെ പത്തിന് ഓട്ടൻതുള്ളൽ. ഉച്ചയ്ക്ക് ഒന്നിന് ഉത്സബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, വേല. സേവ. ഒൻപതിന് നളചരിതം മൂന്നാം ദിവസം കഥകളി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാലാം ദിവസമായ മാർച്ച് ആറിന് ഉച്ചയ്ക്ക് ഒരു മണിയ്ക്കു ക്ഷേത്രത്തിൽ ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി. വേല, സേവ. രാത്രി ഒൻപതിന് വിളക്ക്. രാത്രി ഒൻപതിന് കലാമണ്ഡപത്തിൽ നളചരിതം നാലാം ദിവസം കഥകളി. അഞ്ചാം ഉത്സവദിവസമായ മാർച്ച് ഏഴ് തിങ്കളാഴ്ച, രാവിലെ ഏഴിന് ശ്രീബലി. രാവിലെ പത്തിന് ഓട്ടൻതുള്ളൽ. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, വേല -സേവ.

രാത്രി ഒൻപതിന് കഥകളി, സരയൂ പ്രവേശനം. ആറാം ഉത്സവ ദിവസമായ മാർച്ച് എട്ടിന് ഉച്ചയ്ക്ക് 11 ന് ക്ഷേത്രത്തിൽ പറയൻതുള്ളൽ നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി , വേല, സേവ എന്നിവ നടക്കും. രാത്രി ഒൻപതിന് വിളക്ക് അരങ്ങേറും. ഏഴാം ഉത്സവദിവമായ മാർച്ച് ഒൻപതിന് രാവിലെ ഏഴിന് ശ്രീബലി. 11.30 ന് ഓട്ടൻതുള്ളൽ. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, വേല, സേവ. രാത്രി ഒൻപതിന് കലാ മണ്ഡപത്തിൽ വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണ സംഗീത നിശ.

ഏട്ടാം ഉത്സവ ദിവസമായ മാർച്ച് 10 നാണ് ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനം. രാവിലെ ഏഴിന് ശ്രീബലി ദർശനം. ശ്രീബലിയ്ക്ക് സിനിമാ താരം ജയറാമിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ പഞ്ചാരിമേളം ക്ഷേത്രത്തിൽ അരങ്ങേറും. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. രാത്രി 11 ന് ക്ഷേത്രത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. തുടർന്ന് വലിയ വിളക്ക്.

ഒൻപതാം ഉത്സവ ദിവസമായ മാർച്ച് 11 ന് ക്ഷേത്രത്തിൽ പള്ളിവേട്ട നടക്കും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചാരിമേളം നടക്കും. ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രത്തിൽ ഉത്സവബലി ദർശനം. രാത്രി ഒൻപതിന് ദുർഗാ വിശ്വനാഥിന്റെയും സംഘത്തിന്റെയും ഗാനമേള നടക്കും. രാത്രി 12 ന് പള്ളിവേട്ട, ദീപക്കാഴ്ച നടക്കും.

മാർച്ച് 12 ന് ആറാട്ട് നടക്കും. ഉച്ചയ്ക്ക് 12 ന് ആറാട്ട് ബലിയും, ആറാട്ട് എഴുന്നെള്ളിപ്പും നടക്കും. വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്. രാത്രി 11.30 ന് എതിരേൽപ്പ് മണ്ഡപത്തിൽ ആറാട്ട് എതിരേൽപ്പ്. തുടർന്ന് ക്ഷേത്ര മൈതാനിയിൽ ആറാട്ട് എഴുന്നെള്ളിപ്പ് നടക്കും. തുടർന്ന്, ആറാട്ട് വരവും, കൊടിയിറക്കും നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.