ഏറ്റുമാനൂർ സിപിഐയിൽ വിഭാഗീയത: മണ്ഡലം സെക്രട്ടറിയെ പുറത്താക്കി പാർട്ടി 

കോട്ടയം:വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് സിപിഐ ഏറ്റുമാനൂർ നിയോജക മണ്ഡലം സെക്രട്ടറി പി വൈ പ്രസാദിനെ പുറത്താക്കി.ഇന്നലെ മണ്ഡലം കമ്മറ്റി ആഫീസിൽ ജില്ലാ സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തിലാണ് പ്രസാദിനെ നീക്കം ചെയ്തത്. മുൻ മണ്ഡലം സെക്രട്ടറിയായിരുന്ന മാന്നാനം സ്വദേശി ജില്ലാ എക്സിക്യൂട്ടി വിലേക്ക് തെരഞ്ഞടുക്കപെട്ടിട്ടും മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിയുവാൻ വിമുഖത കാണിച്ചു.തുടർന്ന് എതിർപക്ഷം ഒരാൾക്ക് ഒരു പദവി മതിയെന്ന നിലപാട് സ്വീകരിച്ചു.ഇതിനിടയിൽ കാനം പക്ഷക്കാരനായ  സെക്രട്ടറി സ്ഥാനം നിലനിർത്തുവാൻ കഠിന ശ്രമം നടത്തിയെങ്കിലും എതിർഭാഗം അനുവദിച്ചില്ല. 

Advertisements

പിന്നീട് ഒന്നര വർഷം മുമ്പ് നടന്ന വാശിയേറിയ മത്സരത്തിൽ പി.വൈ പ്രസാദ് സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.ദലിത് വിഭാഗത്തിൽ പെട്ട പ്രസാദ് സെക്രട്ടറി സ്ഥാനത്തു വന്ന അന്നു മുതൽ മുൻ സെക്രട്ടറി ഉപരി കമ്മറ്റികളിലെ ചില നേതാക്കളെ കൂട്ടുപിടിച്ച് പ്രസാദിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കവും ആരംഭിച്ചിരുന്നു.പ്രസാദ് ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പക്ഷക്കാരനാണെന്നും,ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിൽ 22 വോട്ടിന് കാനം പക്ഷത്തെ തോൽപ്പിച്ചതിൻ്റെ പിന്നിലും പ്രസാദ് ആണെന്ന് മുൻ സെക്രട്ടറിയും കൂട്ടരും പറയുന്നു. സെക്രട്ടറി സ്ഥാനം നഷ്ടപെട്ടപ്പോൾ മുൻ സെക്രട്ടറിക്ക്പൊതു പ്രവർത്തനം നടത്തുവാൻ ചില “ഉന്നത നേതാക്കൾ “


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടപെട്ട്

 കോട്ടയം മെഡിക്കൽ കോളേജ് ന് സമീപം ” കരുതൽ”എന്ന ചാരിറ്റി പ്രവർത്തന ഓഫീസും തുറന്നുകൊടുത്തു.എന്നാൽ ആറ് മാസം പോലും കരുതൽ പ്രവർത്തനം നടത്തുവാൻ കഴിയാതെ ഓഫീസ് അടച്ചു പൂട്ടി.വീണ്ടുംദുഃഖിതനായ മുൻ സെക്രട്ടറി,നിലവിലെ സെക്രട്ടറിയായ പ്രസാദിനെ എങ്ങനെ പുറത്താക്കണമെന്ന ആലോചനയിൽ കരുക്കൾ നീക്കം ആരംഭിച്ചു.അത് ഇന്നലെ പ്രാവർത്തികമാക്കി വിജയിപ്പിച്ചു എന്ന ആശ്വാസത്തിലാണ് മുൻ സെക്രട്ടറിയും കൂട്ടുകാരും ചില ഉപരി നേതാക്കളും.നിരവധി വർഷം

സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറിയായും,ബിനോയ് വിശ്വംമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് ആയും

പി വൈ പ്രസാദ് പ്രവർത്തിച്ചിട്ടുണ്ട്.

Hot Topics

Related Articles