കോട്ടയം : ഭിന്നശേഷിക്കാരയുള്ള വിദ്യാർഥികളുടെ സർഗ്ഗശേഷി പരിപാലനത്തിനായും എല്ലാവർക്കും വിദ്യാഭ്യാസം എന്ന പ്രത്യേകപരിശീലനത്തിനായും ഏറ്റുമാനൂർ എസ് എം എസ് കോളേജ് സംഘടിപ്പിച്ച കേരള പെരുമ 2023 ശ്രദ്ധേയമായി. പ്രിൻസിപ്പൽ
ഡോക്ടർ സൂര്യ പ്രദോഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ അശോക് അലക്സ് ഫിലിപ്പ്, അഭിജിത് വേണു,ജിബി മാത്യു, സുരഭി സുഭാഷ്, അന്നറ്റ്, റിനോഷ് കോര എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂർ കാണക്കാരി ആശാഭവൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പരിപാടിക്ക് മാറ്റു കൂട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രവീണ പവിത്രൻ ഭിന്ന ശേഷി വിദ്യാഭ്യാസം വെല്ലുവിളികൾ എന്ന വിഷയത്തെആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. ആശാഭവൻ വിദ്യാർഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ
സമ്മാനമായി നൽകി.ആശാഭവൻ കോർഡിനേറ്റർ ഷാജി ജോൺ, അനു നൈനാൻ എന്നിവർ പ്രസംഗിച്ചു. എസ്എംഎസ്കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥികൾ തയ്യാറാക്കിയ സ്നേഹവിരുന്ന്,
ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥികൾ തയ്യാറാക്കിയ എക്സിബിഷൻ, ഗ്രാഫിക് ഡിസൈൻ മറ്റു ഡിപാർട്നെന്റിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ കലാ പരിപാടികൾ എന്നിവിടെല്ലാം കേരളപ്പെരുമ 2023 നു മാറ്റുകൂട്ടി. കോളേജിലെ നേച്ചർ ക്ലബ് വിദ്യാർത്ഥികൾ പ്രിയ ഫിലിപ്പ് , ആതിര എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പസ്സിൽ ഔഷധ സസ്യങ്ങൾ നട്ടു.