ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിലായി. തമിഴ്നാട് ചിന്നസ്ഥലം പാളയം മാരിയമ്മൻ കോവിൽ തെരുവിൽ മുത്തുവിന്റെ ഭാര്യമാരായ വിജി ( 35 ) , രജനി എന്നിവരെയാണു ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത് .
ശനിയാഴ്ച ഉച്ചയ്ക്ക് ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ വച്ചാണു സംഭവം . കഴുത്തിൽ കിടന്ന മാല പൊട്ടിക്കുന്ന തിരിച്ചറിഞ്ഞ സ്ത്രീ ബഹളം വച്ചതോടെ ദേവസ്വം ജീവനക്കാരാണു വിജിയിനേയും രജനിയേയും പിടികൂടി ക്ഷേത്ര മൈതാനത്തു സ്ഥിതി ചെയ്യുന്ന പൊലീസ് എയ്ഡ്പോസ്റ്റിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇവരോടൊപ്പം മറ്റ് ആളുകൾ ഉണ്ടോ എന്ന് തെളിയുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.