ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ലോറി മതിലിൽ ഇടിച്ചു; കാൽനട യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; വീഡിയോ കാണാം

കോട്ടയം : ഏറ്റുമാനൂരിൽ അമിത വേഗതയിൽ എത്തിയ ലോറി നിയന്ത്രണം വിട്ട് ഷാപ്പിന്റെ മതിലിൽ ഇടിച്ചു. കാൽനട യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏറ്റുമാനൂർ കോണിക്കൽ ചെറുതാനം ഇക്ബാൽ റാവുത്തർ ( 60 ) , ഇക്ബാലിന്റെ മരുമകൻ ജിയാസ് ( 35 ) എന്നിവരാണു രക്ഷപ്പെട്ടത്.

Advertisements

കോണിക്കൽ ഷാപ്പിനു സമീപമായിരുന്നു ചൊവ്വാഴ്ച അപകടം നടന്നത്. ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ നിന്നു എത്തിയ ലോറിയാണു മതിലിൽ ഇടിച്ചത്.
ഇക്ബാൽ റാവുത്തറും , ജിയാസും പാറകണ്ടം ജുമാമസ്ജിദ് പള്ളിയിൽ പോയ ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോറി പാഞ്ഞു വരുന്നത് കണ്ടത് ജിയാസ് ഇക്ബാലിനെ മുന്നോട്ട് തള്ളിമാറ്റുകയായിരുന്നു. പട്ടിത്താനം – മണർകാട് റോഡിലേക്കു പോകുകയായിരുന്നു ലോറിയാണ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചത്.

Hot Topics

Related Articles