ഏറ്റുമാനൂരിൽ എൻ.സി.പിയിൽ പൊട്ടിത്തെറി: എൻ.സി.പി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു; ജില്ലാ സെക്രട്ടറി അടക്കം രാജി വച്ചു

കോട്ടയം: ഏറ്റുമാനൂർ എൻ.സി.പിയിൽ പൊട്ടിത്തെറി. ൻസിപി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി , ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ എന്നിവർ എൻസിപിയിൽ നിന്നു രാജിവച്ചു. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാരോപിച്ചാണ് രാജിയെന്നു നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

Advertisements

എൻ.സി.പി ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ അവഗണയും, എതിർപ്പും മൂലം പാർട്ടിയിൽ നിന്നും വിട്ടു നിൽക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. ഇവർക്കൊപ്പം നൂറ്റമ്പതോളം പ്രവർത്തകരും പാർട്ടി വിട്ടിട്ടുണ്ട്. എന്നോടൊപ്പമുണ്ടായിരുന്ന നൂറ്റമ്പതോളം പ്രവർത്തകതരും, മണ്ഡലം, നിയോജക മണ്ഡലം ഭാരവാഹികളും പാർട്ടി വിടാൻ തീരുമാനിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻ.സി.പിയുടെ ഭാഗമായി നിന്നിരുന്ന ഞങ്ങളിൽ പലർക്കും ആദ്യ ഘട്ടങ്ങളിൽ കൃത്യമായ പരിഗണന പാർട്ടിയിൽ നിന്നും ലഭിച്ചിരുന്നതായി നേതാക്കൾ പറയുന്നു. എന്നാൽ, പിന്നീട് പാർട്ടിയിലെ പഴയ നേതാക്കളുടെ അമിതമായ അതിപ്രസരം മൂലം അടുത്ത കാലത്ത് പാർട്ടിയിൽ എത്തിയ പല നേതാക്കൾക്കും കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. പരിപാടികളിൽ പങ്കെടുക്കുമ്പോൾ മുതൽ, പരിപാടികളുടെ അറിയിപ്പുകൾ നൽകുന്ന കാര്യത്തിൽ വരെ അവഗണന നേരിടേണ്ടി വന്നതായും ഇവർ പറയുന്നു.

ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ സ്ഥാനങ്ങൾ എല്ലാം ഒഴിഞ്ഞ് വിട്ടു നിൽക്കാൻ നിർബന്ധിതരായിരിക്കുന്നത്.
എന്നാൽ, ഇടതു പക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതു പക്ഷത്തിനൊപ്പം തന്നെ ഇനിയും നിലകൊള്ളുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇടതു പക്ഷ ഐക്യം നിലനിൽത്തുന്ന നിലപാടുകൾ മാത്രമാകും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുക എന്നും നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.