ഏറ്റുമാനൂരില്‍ നടക്കുന്നത് കൊള്ളയും കൊടിയ അഴിമതിയും: ലതികാ സുഭാഷ്

ഏറ്റുമാനൂര്‍: വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം മുരടിച്ചു പോയ ഏറ്റുമാനൂര്‍ നഗരസഭയില്‍ നടക്കുന്നത് കൊള്ളയും കൊടിയ അഴിമതിയുമാണെന്നു എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ആരോപിച്ചു. എന്‍.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ നഗരസഭ ഓഫിസിലേയ്ക്കു നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അവര്‍. നഗരസഭയുടെ ഭരണം കയ്യില്‍ക്കിട്ടിയിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് നഗരസഭ അധികൃതര്‍. ഇത് കടുത്ത ക്രൂരതയാണ് സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയാണ് നഗരസഭ അധികൃതര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

Advertisements

നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേല്‍ അദ്ധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി എസ്.ഡി സുരേഷ് ബാബു . സംസ്ഥാന സമിതി അംഗം പി.കെ ആനന്ദക്കുട്ടന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജേഷ് നട്ടാശേരി, അഭിലാഷ് ശ്രീനിവാസന്‍ ,പി. ചന്ദ്രകുമാര്‍ , ജോര്‍ജ് മരങ്ങോലി, ട്രഷറര്‍ കെ എസ് രഘുനാഥന്‍ നായര്‍ , സി എം ജലീല്‍ , കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി ഡി വിജന്‍ നായര്‍ , എന്‍ വൈസി ജില്ലാ പ്രസിഡന്റ് മില്‍ട്ടണ്‍ ഇടശേരി, എന്‍എംസി ബ്ലോക്ക് പ്രസിഡന്റ് ലിസി തോമസ്, എന്‍സിപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ നാസര്‍ ജമാല്‍ , ഷാജി തെള്ളകം,സാദിഖ് അതിരമ്പുഴ , പി എം ഫ്രാന്‍സിസ്, മോഹന്‍ദാസ് പള്ളിതാഴെ, റെജി തോട്ടപ്പള്ളി, സുജീഷ്, എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles